24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • 30 മിനുട് സൗജന്യം; റെയില്‍വെ സ്റ്റേഷനുകളില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന പദ്ധതിക്ക് തുടക്കമിട്ട് റെയില്‍ടെല്‍
Kerala

30 മിനുട് സൗജന്യം; റെയില്‍വെ സ്റ്റേഷനുകളില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന പദ്ധതിക്ക് തുടക്കമിട്ട് റെയില്‍ടെല്‍

റെയില്‍വെ സ്റ്റേഷനുകളില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന പദ്ധതിക്ക് റെയില്‍ടെല്‍ തുടക്കമിട്ടു. ദിവസം 30മിനുട്ട് ഒരു എംബിപിഎസ് വേഗമുള്ള വൈ ഫൈ സൗജന്യമായി ഉപയോഗിക്കാം.

34 എംബിപിഎസ് വേഗമുള്ള വൈ ഫൈക്കായി ചെറിയ തുകയാണ് നിശ്ചയിച്ചിട്ടുള്ളത്. നെറ്റ് ബാങ്കിങ്, ഇ-വാലറ്റ്, ക്രിഡ് കാര്‍ഡ് തുടങ്ങിയവ ഉപയോഗിച്ച്‌ പണമടക്കാനുള്ള സൗകര്യവുമുണ്ട്. ആദ്യഘട്ടത്തില്‍ രാജ്യത്തെ 4000 റെയില്‍വെ സ്റ്റേഷനുകളിലാണ് പ്രീ പെയ്ഡ് സേവനം ലഭ്യമാകുക.

നിലവില്‍ 5,950 റെയില്‍വെ സ്റ്റേഷനുകളില്‍ റെയില്‍ടെല്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കിവരുന്നുണ്ട്. സ്മാര്‍ട് ഫോണില്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാല്‍ വൈ ഫൈ സേവനം പ്രയോജനപ്പെടുത്താം. നിരക്ക്:

ഒരു ദിവസം 10 ജി.ബി -10 രൂപ

ഒരു ദിവസം 15 ജി.ബി – 15 രൂപ

അഞ്ചുദിവസം 10 ജി.ബി-20 രൂപ

അഞ്ചുദിവസം 20 ജി.ബി-30 രൂപ

10 ദിവസം 20 ജി.ബി- 40 രൂപ

10 ദിവസം 30 ജി.ബി-50 രൂപ

30 ദിവസം 60 ജി.ബി-70 രൂപ

Related posts

എൻ.സി.സിയുടെ പ്രവർത്തനം യുവജനതയിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കിയതായി മന്ത്രി ആർ ബിന്ദു

Aswathi Kottiyoor

വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല കു​റ​ച്ചു

Aswathi Kottiyoor

പോലീസ് സേനയിൽ ക്രിമിനലുകൾ 828

Aswathi Kottiyoor
WordPress Image Lightbox