കേളകം: ഫെയര്‍ട്രേഡ് അലയന്‍സ് കേരള, സംയുക്ത കര്‍ഷക സമര സമിതി, കര്‍ഷക സമര ഐക്യദാര്‍ഢ്യ സമിതികളുടെയും നേതൃത്വത്തില്‍ നടത്തുന്ന വിത്ത് സത്യാഗ്രഹ യാത്രയ്ക്ക് കേളകം ബസ്റ്റാന്റ് പരിസരത്ത് സ്വീകരണം നല്‍കി.അഡ്വ.വിനോയ് തോമസ് മുഖ്യ പ്രഭാഷണം നടത്തി.ഫെയര്‍ ട്രേഡ് അലയന്‍സ് കേരള പ്രമോട്ടര്‍ ടോമി മാത്യു സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. ജോയി കൊച്ചുപ്പാറ അധ്യക്ഷനായി . ടി.കെ ബാഹുലേയന്‍, ജോയി കാവാലം തുടങ്ങിയവര്‍ സംസാരിച്ചു.യാത്രയുടെ സ്വീകരണ സ്ഥലങ്ങളില്‍ മുഴുദിന വിത്ത് കൈമാറ്റ മേളകള്‍, നാട്ടു ചന്തകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ബിഷപ്പ് ഡോ.ജോസഫ് മാര്‍തോമസ് ഉദ്ഘാടനം ചെയ്ത യാത്ര ആറിന് ശനിയാഴ്ച കാസര്‍കോഡ് വെള്ളരിക്കുണ്ടില്‍ സമാപിക്കും.