കണ്ണൂർ : ജില്ലയിൽ വരും ദിവസങ്ങളിൽ ചൂട് ശരാശരിയിലും കൂടാമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.നാരായണ നായ്ക് അറിയിച്ചു.
വളരെ ഉയർന്ന ശരീരതാപം, വറ്റി വരണ്ട് ചുവന്ന് ചൂടായ ശരീരം, വേഗതയിലുള്ള നാഡീമിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ എന്നിവയാണ് സൂര്യാതപത്തിന്റെ ലക്ഷണങ്ങൾ. ഇത്തരം ഏതെങ്കിലും ലക്ഷണം കണ്ടാൽ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ ചികിത്സ തേടണം.
സൂര്യാതപമേൽക്കുന്നവർക്കുള്ള ചികിത്സാ സംവിധാനം ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും ലഭ്യമാണ്.