24.3 C
Iritty, IN
October 6, 2024
  • Home
  • kannur
  • വാ​ക്സി​നേ​ഷ​ന്‍ ഇ​ന്ന്
kannur

വാ​ക്സി​നേ​ഷ​ന്‍ ഇ​ന്ന്

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത റ​വ​ന്യു, പോ​ലീ​സ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കും പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മു​ള​ള കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ഇ​ന്ന് ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ജ​ന​റ​ല്‍ – ജി​ല്ലാ – താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ള്‍, കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി വി​വി​ധ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ല്‍​കും. തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍, അ​വ​ര​വ​രു​ടെ വീ​ടി​ന​ടു​ത്തോ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ന​ടു​ത്തോ ഉ​ള്ള വാ​ക്സി​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്.
ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 60 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്. ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നാ​യി കോ​വി​ന്‍ (https:// www. cowin.gov.in) എ​ന്ന വെ​ബ്‌​സൈ​റ്റോ ആ​രോ​ഗ്യ​സേ​തു ആ​പ്പോ ഉ​പ​യോ​ഗി​ക്കാ​ം.വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ പോ​കു​മ്പോ​ള്‍ ആ​ധാ​ര്‍ കാ​ര്‍​ഡോ, ഫോ​ട്ടോ പ​തി​പ്പി​ച്ച മ​റ്റ് അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡോ ക​രു​ത​ണം. 45 വ​യ​സ് മു​ത​ല്‍ 59 വ​യ​സ് വ​രെ​യു​ള്ള​വ​രാ​ണെ​ങ്കി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത മെ​ഡി​ക്ക​ല്‍ പ്രാ​ക്ടീ​ഷ​ണ​ര്‍ ഒ​പ്പി​ട്ട കോ​മോ​ര്‍​ബി​ഡി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്കണം.

Related posts

ജില്ലയിൽ ഇന്ന് മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന നടക്കുന്ന സ്ഥലങ്ങൾ

Aswathi Kottiyoor

പയ്യാമ്പലം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇനി സംരക്ഷിത സ്മാരകം

Aswathi Kottiyoor

വാ​ക്സി​നേ​ഷ​ന്‍ 109 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor
WordPress Image Lightbox