24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ക​ഠി​ന ചൂ​ടി​നെ ക​രു​ത​ലോ​ടെ നേ​രി​ടാ​ന്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം
Kerala

ക​ഠി​ന ചൂ​ടി​നെ ക​രു​ത​ലോ​ടെ നേ​രി​ടാ​ന്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം

സം​സ്ഥാ​ന​ത്ത് ചൂ​ട് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​മാ​യ​തി​നാ​ല്‍ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണം. രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ നേ​രി​ട്ടു​ള്ള വെ​യി​ല്‍ കൊ​ള്ളു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. നേ​രി​ട്ടു​ള്ള സൂ​ര്യ പ്ര​കാ​ശം ഏ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ കു​ട​യോ, തൊ​പ്പി​യോ ഉ​പ​യോ​ഗി​ക്ക​ണം.

ചൂ​ട് കാ​ല​മാ​യ​തി​നാ​ല്‍ ദാ​ഹ​മി​ല്ലെ​ങ്കി​ല്‍ പോ​ലും ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം. 65 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍, കു​ട്ടി​ക​ള്‍, ഹൃ​ദ്രോ​ഗം തു​ട​ങ്ങി​യ രോ​ഗ​മു​ള്ള​വ​ര്‍, ക​ഠി​ന ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് പ്ര​ത്യേ​ക ക​രു​ത​ലും സം​ര​ക്ഷ​ണ​വും ആ​വ​ശ്യ​മാ​ണ്. കു​ടി​ക്കു​ന്ന​ത് ശു​ദ്ധ​ജ​ല​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. എ​ന്തെ​ങ്കി​ലും ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് തോ​ന്നി​യാ​ല്‍ ഉ​ട​ന്‍ ചി​കി​ത്സ തേ​ടേ​ണ്ട​താ​ണ്.

സൂ​ര്യാ​ഘാ​ത​മേ​റ്റു എ​ന്ന് തോ​ന്നി​യാ​ല്‍ ഉ​ട​ന​ടി ചെ​യ്യേ​ണ്ട​ത്:

*സൂ​ര്യാ​ഘാ​തം സൂ​ര്യാ​ത​പം എ​ന്നി​വ​യേ​റ്റ​താ​യി സം​ശ​യം തോ​ന്നി​യാ​ല്‍ വെ​യി​ലു​ള്ള സ്ഥ​ല​ത്തു​നി​ന്ന് ത​ണു​ത്ത സ്ഥ​ല​ത്തേ​ക്ക് മാ​റി വി​ശ്ര​മി​ക്ക​ണം.
*ധ​രി​ച്ചി​രി​ക്കു​ന്ന ക​ട്ടി കൂ​ടി​യ വ​സ്ത്ര​ങ്ങ​ള്‍ നീ​ക്കു​ക.
*ത​ണു​ത്ത വെ​ള്ളം കൊ​ണ്ട് മു​ഖ​വും ശ​രീ​ര​വും തു​ട​യ്ക്കു​ക
*ഫാ​ന്‍, എ​സി അ​ല്ലെ​ങ്കി​ല്‍ വി​ശ​റി എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്താ​ല്‍ ശ​രീ​രം ത​ണു​പ്പി​ക്കു​ക
*ധാ​രാ​ളം പാ​നീ​യ​ങ്ങ​ള്‍ കു​ടി​ക്കാ​ന്‍ ന​ല്‍​ക​ണം

*ഫ​ല​ങ്ങ​ളും സാ​ല​ഡു​ക​ളും ക​ഴി​ക്കു​വാ​ന്‍ ന​ല്‍​കു​ക
*ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ലോ ബോ​ധ​ക്ഷ​യം ഉ​ണ്ടാ​വു​ക​യോ ചെ​യ്താ​ല്‍ ഉ​ട​ന​ടി അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണം.

Related posts

കാഴ്ച പരിമിതരായ അധ്യാപകർക്കുള്ള ജിസ്യൂട്ട് ഓൺലൈൻ പ്ലാറ്റ്ഫോം പരിശീലനം തുടങ്ങി

Aswathi Kottiyoor

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം: പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചു

കണ്ണൂരിലേക്ക് വിദേശ വിമാനങ്ങള്‍ വരേണ്ടെന്ന് കേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox