തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില ദിനംപ്രതി കുതിച്ചുയരാൻ ഇടയാക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി നാളെ രാവിലെ ആറു മുതൽ വൈകിട്ട്ആറുവരെസംസ്ഥാനത്ത്
വാഹനപണിമുടക്ക് നടത്തും. ബി.എം.എസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും വാഹനഉടമകളും പണിമുടക്കിൽ പങ്കെടുക്കും. ഓട്ടോറിക്ഷ, ടാക്സി, ചെറുകിട വാഹനങ്ങൾ, ചരക്കു കടത്തു വാഹനങ്ങൾ, സ്വകാര്യ ബസ്, കെ.എസ്.ആർ.ടി.സി.ബസുകൾ തുടങ്ങിയവ നിരത്തിലിറങ്ങില്ല. പാൽ, പത്രം, ആംബുലൻസ്, പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങൾ, വിവാഹം തുടങ്ങിയവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പണിമുടക്കിന് മുന്നോടിയായി ഇന്നലെ വൈകിട്ട് പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഇന്ധന വിലവർദ്ധന മുഴുവൻ ആളുകളെയും പ്രതികൂലമായി ബാധിക്കുന്നതാകയാൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാതെ പണിമുടക്കിനോട് സഹകരിക്കണമെന്ന് സംയുക്ത സമരസമിതി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു