ഇരിട്ടി: കര്‍ഷകര്‍ക്കെതിരേയുള്ള ബാങ്കുകളുടെ ജപ്തിനടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്നും കര്‍ഷക കോണ്‍ഗ്രസ് പേരാവൂര്‍ നിയോജക മണ്ഡലം ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.
റബര്‍ വില 250 രൂപയായി നിശ്ചയിച്ച് സബ്സിഡി അനുവദിക്കണം, കാട്ടുമൃഗങ്ങള്‍ അനുദിനം കര്‍ഷകരുടെ വിളകള്‍ മുഴുവനായും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇവയെ പ്രതിരോധിക്കാനും വിളകള്‍ നശിക്കുന്ന കര്‍ഷകര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം കൊടുക്കുവാനും സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍, കൃഷിഭൂമിയില്‍ കാട്ടുമൃഗങ്ങള്‍ ഇറങ്ങിയാല്‍ അവയെ കൊല്ലുവാനുള്ള അധികാരം കര്‍ഷകര്‍ക്ക് നല്‍കണം. കര്‍ഷക സമരത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നതിനും യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് എം.സഗുണന് ഉദ്ഘാടനം ചെയ്തു. പേരാവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യന്‍ തുണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍. സോമന്, പി.സി.ജോസ്, ജോസഫ് ജോണ്‍, ബൈജു ആറാംഞ്ചേരി, അഗസ്റ്റിന് വടക്കന്‍, പി.എന്‍. ജയിംസ്, എം.ഭാസ്കരന്, ജോഷി കാഞ്ഞമല, അലക്സാണ്ടര്‍ കുഴിമണ്ണില്‍, കെ.ദേവദാസന്, ടോമി സെബാസ്റ്റ്യന്‍, ജേക്കബ് മഞ്ഞക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു
previous post