24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഇരുന്നൂറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടി ശുചിത്വ പദവിയിലേക്ക്: പ്രഖ്യാപനം നാളെ (24 ന്)
Kerala

ഇരുന്നൂറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടി ശുചിത്വ പദവിയിലേക്ക്: പ്രഖ്യാപനം നാളെ (24 ന്)

സംസ്ഥാനത്ത് 200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾകൂടി ശുചിത്വ പദവിയിലേക്ക് എത്തുന്നു. ആദ്യ ഘട്ടത്തിൽ ശുചിത്വ പദവി നേടിയ 589 തദ്ദേശ സ്ഥാപനങ്ങൾക്ക് പുറമേയാണിത്. ഇത് സംബന്ധിച്ച പ്രഖ്യാപനം 24ന് വൈകിട്ട് മൂന്നിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും. ഇതോടൊപ്പം 50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പൂർത്തീകരിച്ച വഴിയിടം ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും മന്ത്രി നിർവഹിക്കും.
12 ഇന പരിപാടിയിൽ 500 ഗ്രാമപഞ്ചായത്തുകളെയും 50 നഗരസഭകളെയും ശുചിത്വ പദവിയിൽ എത്തിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനെതുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻകേരള കമ്പനി, കുടുംബശ്രീ, തൊഴിലുറപ്പ് മിഷൻ എന്നിവ സംയുക്തമായി ആവിഷ്‌കരിച്ച നടപടിക്രമങ്ങളിലൂടെയാണ് ഖരമാലിന്യ സംസ്‌കരണത്തിൽ മികവു തെളിയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവിക്കായി തിരഞ്ഞെടുത്തത്. ആകെ 789 തദ്ദേശ സ്ഥാപനങ്ങളാണ് ഇതുവരെ നേട്ടം കൈവരിച്ചത്.
ഖരമാലിന്യത്തിന് പുറമേ ദ്രവ-വാതക മാലിന്യ സംസ്‌കരണ മാർഗ്ഗങ്ങളുൾപ്പെടെ ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ സകല ഘടകങ്ങളും പ്രാവർത്തികമാക്കുമ്പോഴാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് സമ്പൂർണ്ണ ശുചിത്വ പദവി നൽകുന്നത്.
ജൈവ മാലിന്യം ഉറവിടത്തിൽ സംസ്‌കരിക്കുക, അജൈവ മാലിന്യ സംസ്‌കരണത്തിനാവശ്യമായ സംവിധാനം സജ്ജമാക്കുക, അജൈവ മാലിന്യ ശേഖരണത്തിന് ഹരിതകർമ്മസേനയുടെ സേവനവും സൂക്ഷിക്കുന്നതിന് മെറ്റീരിയൽ കളക്ഷൻ സംവിധാനവും ഒരുക്കുക, പൊതു സ്ഥലങ്ങൾ മാലിന്യമുക്തമാക്കുക, സർക്കാർ ഓഫീസുകളിലും പൊതു സ്വകാര്യ ചടങ്ങുകളിലും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുക തുടങ്ങി 20 നിബന്ധനകൾ സൂചകങ്ങളായി നിശ്ചയിച്ചുള്ള സർക്കാർ ഉത്തരവ് പാലിച്ചാണ് ശുചിത്വ പദവി നിർണ്ണയം നടത്തിയത്. ഓൺലൈൻ ആയി നടക്കുന്ന ചടങ്ങിൽ ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്ൺ ഡോ.ടി.എൻ.സീമ അദ്ധ്യക്ഷയാകും.

Related posts

ബാർ ഹോട്ടലുകളുടെ ക്ലാസിഫിക്കേഷൻ പുതുക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയപരിധി നീട്ടും : മന്ത്രി

Aswathi Kottiyoor

ഐ ടി ഐ കോഴ്സുകൾ ആധുനികവത്കരിക്കുന്നത് പഠിച്ച് റിപ്പോർട്ട് നൽകാൻ പുതിയ കമ്മിറ്റി രൂപവൽക്കരിക്കും : മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

രാജ്യം ഇരുട്ടിലേക്ക്..! കൽക്കരി ക്ഷാമം രൂക്ഷം, മണിക്കൂറോളം പവർ കട്ടിന് സാധ്യത

Aswathi Kottiyoor
WordPress Image Lightbox