25 C
Iritty, IN
November 23, 2024
  • Home
  • Iritty
  • മട്ടന്നൂരിൽ ഇലക്ട്രിക് സ്കൂട്ടർ നിർമാണ യൂണിറ്റിന് ഇ.പി.ജയരാജൻ തറക്കല്ലിട്ടു……….
Iritty

മട്ടന്നൂരിൽ ഇലക്ട്രിക് സ്കൂട്ടർ നിർമാണ യൂണിറ്റിന് ഇ.പി.ജയരാജൻ തറക്കല്ലിട്ടു……….

മട്ടന്നൂർ: മട്ടന്നൂരിൽ ഇലക്ട്രിക് സ്കൂട്ടർ നിർമാണ യൂണിറ്റിന് മന്ത്രി ഇ.പി.ജയരാജൻ തറക്കല്ലിട്ടു. കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡും ലോർഡ്‌സ് മാർക്ക് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ചേർന്നാണ് കീഴല്ലൂർ പഞ്ചായത്തിലെ മിനി വ്യവസായ പാർക്ക് കേന്ദ്രീകരിച്ച് സംരംഭം തുടങ്ങുന്നത്.

തുടക്കത്തിൽ മൂന്ന്‌ മോഡലുകളിലുള്ള സ്കൂട്ടറുകളാണ് കമ്പനി നിർമിക്കുക. 46,000 രൂപ, 52,000 രൂപ, 58,000 രൂപ എന്നിങ്ങനെയായിരിക്കും ഇവയുടെ വിപണന വില. കമ്പനിയിൽ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന് 26 ശതമാനം ഓഹരിയും ലോർഡ്‌സിന് 74 ശതമാനം ഓഹരിയുമാണ് ഉണ്ടായിരിക്കുക.

കമ്പനി പ്രവർത്തനം തുടങ്ങുന്നതോടെ നേരിട്ട് 71 പേർക്കും പരോക്ഷമായി 50-ലധികം പേർക്കും തൊഴിൽ ലഭിക്കും. 11.94 കോടി രൂപ ചെലവിട്ടാണ് ഇ-സ്കൂട്ടർ നിർമാണ ഫാക്ടറി തുടങ്ങുന്നത്.

 

 

Related posts

പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരണപ്പെട്ടു.

Aswathi Kottiyoor

കുട നിർമ്മാണം പഠിക്കാൻ ആന്ധ്രയിൽ നിന്നുള്ള സംഘം ആറളം ഫാമിൽ എത്തി കുട നിർമ്മാണം പഠിക്കാൻ ആന്ധ്രയിൽ നിന്നുള്ള സംഘം ആറളം ഫാമിൽ എത്തി

Aswathi Kottiyoor

ആരോഗ്യമേള നടത്തി

Aswathi Kottiyoor
WordPress Image Lightbox