23.9 C
Iritty, IN
September 23, 2023
  • Home
  • Peravoor
  • പേരാവൂർ താലൂക്ക് ആശുപത്രിക്കെട്ടിട ശിലാസ്ഥാപനം ഇന്ന്……….
Peravoor

പേരാവൂർ താലൂക്ക് ആശുപത്രിക്കെട്ടിട ശിലാസ്ഥാപനം ഇന്ന്……….

പേരാവൂർ: താലൂക്കാശുപത്രി ബഹുനിലകെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം തിങ്കളാഴ്ച രാവിലെ 10.30-ന് മന്ത്രി കെ.കെ.ശൈലജ നിർവഹിക്കും. സണ്ണി ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും. കെ.സുധാകരൻ എം.പി. മുഖ്യാതിഥിയാവും. സംസ്ഥാന സർക്കാർ കിഫ്ബിയിലുൾപ്പെടുത്തി 52 കോടി രൂപയുടെ നിർമാണമാണ് അനുവദിച്ചത്. ആറുനില കെട്ടിടത്തിന്റെ മൂന്ന് നിലകളാണ് ഒന്നാം ഘട്ടത്തിൽ നിർമിക്കുന്നത്.
2022 ഓഗസ്റ്റോടെ ഒന്നാം ഘട്ടനിർമാണം പൂർത്തിയാവും. ഒ.പി, ഐ.പി, ഗൈനക്കോളജി, ഓർത്തോ സർജറി, ജനറൽ സർജറി, ഇ.എൻ.ടി. സർജറി, പീഡിയാട്രിക് ഡിപ്പാർട്ട്‌മെന്റ്, ലേബർ റൂം, ഓപ്പറേഷൻ തിയേറ്റർ, ഡന്റൽ യൂനിറ്റ്, അത്യാധുനിക ഫാർമസി, സ്കാനിങ്‌ സെന്റർ, ഡയാലിസിസ് യൂണിറ്റ്, പോസ്റ്റുമോർട്ടം തിയേറ്റർ എന്നിവയാണ് ഒന്നാംഘട്ടത്തിൽ പൂർത്തിയാക്കുക. പത്രസമ്മേളനത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ, ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു

 

Related posts

പേരാവൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനാചരണം നടത്തി.

𝓐𝓷𝓾 𝓴 𝓳

ക്ഷീര കർഷകരെ പട്ടിണിയിലാക്കുന്ന മിൽമയുടെ കർഷക വിരുദ്ധ നടപടിയിൽ സർക്കാർ ഇടപെടണം : അഡ്വ: സണ്ണി ജോസഫ്……..

പേരാവൂർ താലുക്കാസ്പത്രിക്കു മുന്നിൽ യൂത്ത് ലീഗ് ധർണ

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox