23.1 C
Iritty, IN
September 16, 2024
  • Home
  • Kerala
  • എസ്.സി.ഇ.ആർ.ടി തയാറാക്കിയ സാങ്കേതികപദാവലി വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്തു
Kerala

എസ്.സി.ഇ.ആർ.ടി തയാറാക്കിയ സാങ്കേതികപദാവലി വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്തു

സംസ്ഥാന സർക്കാരിന്റെ മലയാള ഭാഷാനയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ വിദ്യാഭ്യാസത്തിലെ എല്ലാ വിജ്ഞാനശാഖകളിലും സാങ്കേതിക പദാവലി എസ്.സി.ഇ.ആർ.ടി വികസിപ്പിച്ചു. എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ ഉൾപ്പടെ ഹയർ സെക്കന്ററിയിലെ എല്ലാ പാഠപുസ്തകങ്ങളുടെയും പരിഭാഷ ഇതിനെ അടിസ്ഥാനമാക്കി തയാറാക്കി. മാനവികവിഷയങ്ങൾ, ശാസ്ത്രവിഷയങ്ങൾ എന്നിങ്ങനെ രണ്ടു വാല്യങ്ങളായാണ് സാങ്കേതിക പദാവലി തയാറാക്കിയത്. ആന്ത്രോപോളജി, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, ഗാന്ധിയൻ സ്റ്റഡീസ്, ജ്യോഗ്രഫി, ജിയോളജി, ഹെൽത്ത് ആന്റ് ഫിസിക്കൽ എഡ്യൂക്കേഷൻ, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ജേർണലിസം, മ്യൂസിക്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സോഷ്യൽ വർക്ക്, സോഷ്യോളജി എന്നീ മാനവികവിഷയങ്ങളും ബയോളജി, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ്, ഹോം സയൻസ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ ശാസ്ത്ര വിഷയങ്ങളും ഇതിൽ ഉൾപ്പെടും. കൂടുതൽ സംവേദനക്ഷമവും സമഗ്രവുമായ മലയാള പദാവലികളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. സാങ്കേതിക പദങ്ങൾ സംസ്‌കൃതീകരിച്ച് പരിഭാഷപ്പെടുത്തുന്നതിലൂടെ ഉണ്ടാകുന്ന സങ്കീർണതയും ലിപിമാറ്റി ഇംഗ്ലീഷ് പദങ്ങൾ എഴുതുന്നതിലെ അഭംഗിയും പരിഹരിക്കുന്ന വിധത്തിലുള്ള പദാവലിക്കാണ് രൂപം നൽകിയത്. പദാവലിയുടെ പ്രകാശനം പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ, ഡയറക്ടർ കെ.ജീവൻബാബു, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജെ.പ്രസാദ് എന്നിവർ പങ്കെടുത്തു.

Related posts

കോ​വി​ഡ്: പു​തു​ച്ചേ​രി​യി​ൽ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് സ്കൂ​ളു​ക​ൾ അ​ട​ച്ചു

Aswathi Kottiyoor

മനസ്സിന്‌ കരുതലൊരുക്കാൻ കുടുംബശ്രീ

Aswathi Kottiyoor

റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ സ​മ​ര​ത്തി​ൽ നി​ന്നും പി​ൻ​മാ​റ​ണം: മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ

Aswathi Kottiyoor
WordPress Image Lightbox