24.2 C
Iritty, IN
October 6, 2024
  • Home
  • Iritty
  • എൻ. ഒ. ഫ്രാൻസിസ് ആർ എസ് പി യുണൈറ്റഡ് ജില്ലാ സിക്രട്ടറി………..
Iritty

എൻ. ഒ. ഫ്രാൻസിസ് ആർ എസ് പി യുണൈറ്റഡ് ജില്ലാ സിക്രട്ടറി………..

ഇരിട്ടി : ആർ എസ് പി യുണൈറ്റഡ് കണ്ണൂർ ജില്ലാ സിക്രട്ടറിയായി എൻ.ഒ. ഫ്രാൻസിസിനെ തിരഞ്ഞെടുത്തു. സിക്രട്ടറിയായിരുന്ന പി.ഗോപിനാഥനെ സംസ്ഥാന സിക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുത്തതിനെത്തുടർന്ന് തിങ്കളാഴ്ച ഇരിട്ടിയിൽ ചേർന്ന പാർട്ടിയുടെ ജില്ലാ നേതൃ യോഗമാണ് ഫ്രാൻസിനെ ജില്ലാ സിക്രട്ടറിയായി തിരഞ്ഞെടുത്തത്.
നേതൃയോഗം സംസ്ഥാന ജനറൽ സിക്രട്ടറി ബി.ഡി. ബിന്റോ ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറിയേറ്റ് അംഗം ബാബു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. കെ. സാവിത്രി, ഇ.ജെ. ചാക്കോ, തോമസ് മാത്യു, ജോബി കണ്ണന്താനം, ജിന്റോ വടക്കേടത്ത്, കെ. രഘുനാഥ്‌, കെ. ഷാജഹാൻ, ബാലൻ വാഴക്കോട്ട് എന്നിവർ പ്രസംഗിച്ചു. എൻ.ഒ . ഫ്രാൻസിസ് നന്ദി പറഞ്ഞു. സംസ്ഥാന തലത്തിൽ എൻ ഡി എ യുമായി ചേർന്ന് പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ആർ എസ് പി യുണൈറ്റഡ് .

Related posts

സദാചാര ഗുണ്ടായിസത്തിനെതിരെ ഇരിട്ടി യുവകലാ സാഹിതി

Aswathi Kottiyoor

ലെൻസ് ഫെഡ് താലൂക്ക് സമ്മേളനം നടത്തി

Aswathi Kottiyoor

ഇരിട്ടി പുഴ മലിനീകരണത്തിനെതിരേ നളന്ദ കലാസാഹിത്യവേദി സംസ്കാരിക കൂട്ടായ്മ നടത്തി

Aswathi Kottiyoor
WordPress Image Lightbox