24.3 C
Iritty, IN
October 4, 2023
  • Home
  • Iritty
  • ഇരിട്ടി ഉപജില്ലാ സമ്മേളനവും യാത്രയയപ്പും നടന്നു…………
Iritty

ഇരിട്ടി ഉപജില്ലാ സമ്മേളനവും യാത്രയയപ്പും നടന്നു…………

ഇരിട്ടി : ദേശീയ അധ്യാപക പരിഷത്ത് ഇരിട്ടി ഉപജില്ല സമ്മേളനവും സർവീസിൽ നിന്ന് വിരമിക്കുന്ന കെ. പി. കുഞ്ഞിനാരായണൻ മാസ്റ്റർക്കുള്ള യാത്രയയപ്പും കീഴൂർ വി യു പി പി സ്കൂളിൽ വെച്ച് നടന്നു. ചടങ്ങിൽ എൻ ടി യു ജില്ലാ വൈസ് പ്രസിഡൻറ് എം. ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ അധ്യക്ഷൻ മനോജ് മണ്ണേരി പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി. പി. ജയലക്ഷ്മി സർവീസിൽ നിന്ന് വിരമിക്കുന്ന കെ. പി . കുഞ്ഞി നാരായണൻ മാസ്റ്ററെ ആദരിച്ചു.
വിദ്യാഭ്യാസ സമ്മേളനം ജില്ല സെക്രട്ടറി മനോജ് കാഞ്ഞിലേരി ഉദ്ഘാടനം ചെയ്തു. ഉപ ജില്ലാ സെക്രട്ടറി എ. പ്രശാന്ത് സ്വാഗതവും സന്ദീപ് മാസ്റ്റർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എം. പ്രദീപൻ, ശ്രീജേഷ് , കെ.പി. കുഞ്ഞു നാരായണൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു . മോഹൻദാസ് പാല നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി എ. പ്രശാന്ത് കുമാർ (പ്രസി . ), മോഹൻദാസ് പാല (വൈസ്.പ്രസി ), സെക്രട്ടറി സന്ദീപ് മാസ്റ്റർ (സിക്രട്ടറി ), ഷിനോജ് മാസ്റ്റർ (ജോ.സിക്ര ), ശ്രീല പായം (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.
പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുക, സർവീസിൽ തുടരുന്ന അധ്യാപകരെ കെ ടെറ്റ് പരീക്ഷയിൽ നിന്നും ഒഴിവാക്കി പ്രമോഷനും ഇംഗ്രിമെൻറ് നൽകുക, ശമ്പള കമ്മീഷനിലെ അപാകതകൾ പരിഹരിക്കുക, തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.

Related posts

നാല് വയസ്സുകാരിക്ക് ചികിൽസ സഹായ ഹസ്തവുമായി വാട്‌സപ്പ് കൂട്ടായ്മ

ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ഫുട്‌ബോളുകളും ജേഴ്‌സികളും ഉള്‍പ്പെടെയുള്ള കിറ്റ് വിതരണം ചെയ്തു

𝓐𝓷𝓾 𝓴 𝓳

ഹരിതടൂറിസം സെമിനാർ 27 ന് സംഘാടക സമിതി യോഗം ചേർന്നു.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox