25.7 C
Iritty, IN
October 18, 2024
  • Home
  • Iritty
  • ജില്ലാ കളരിപ്പയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പഴശ്ശിരാജ കളരി അക്കാദമിക്ക് ഉജ്ജ്വല വിജയം
Iritty

ജില്ലാ കളരിപ്പയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പഴശ്ശിരാജ കളരി അക്കാദമിക്ക് ഉജ്ജ്വല വിജയം

ഇരിട്ടി : കണ്ണൂര് ജില്ലാ കളരിപ്പയറ്റ് ചാംപ്യന്ഷിപ്പില് കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമി ഉജ്ജ്വല വിജയം നേടി . കണ്ണൂര് തളാപ്പ് മിക്സ്ഡ് യുപി സ്‌കൂളില് നടന്ന 62-മത് കണ്ണൂര് ജില്ലാ കളരിപ്പയറ്റ് ചാംപ്യന്ഷിപ്പില് വിവിധ ഇനങ്ങളില് 8 ഒന്നാം സ്ഥാനങ്ങളും 5 രണ്ടാം സ്ഥാനങ്ങളും 2 മൂന്നാം സ്ഥാനവും പഴശ്ശിരാജ കളരി അക്കാദമി കുട്ടികള്ക്ക് ലഭിച്ചു. രണ്ടു പേര്ക്ക് നേരിട്ട് സ്റ്റേറ്റ് എന്ട്രിയും ലഭിച്ചു. തുടര്ച്ചയായ പന്ത്രണ്ടാം വര്ഷമാണ് പഴശ്ശിരാജ കളരി അക്കാദമി വിജയം നേടുന്നത്. ഏറ്റവും കൂടുതല് പെണ്കുട്ടികള് മത്സരത്തില് പങ്കെടുത്തതും വിജയം കൊയ്തതും പഴശ്ശിരാജ കളരി അക്കാദമിയില് ആണ്.
സബ്ജൂനിയര് ആണ്/പെണ് മത്സരത്തില് സി.കെ.ആതിര (മെയ്പ്പയറ്റ്)യും, ഇ.നയന, സി.കെ.ആതിര (വടക്കന് ടീം ഇനം) യും ഒന്നാം സ്ഥാനം നേടി. ചവുട്ടിപൊങ്ങലില് തേജസ് മുരളീധരന് രണ്ടും പി.അശ്വന്ത് മൂന്നും സ്ഥാനങ്ങള് നേടി.
ജൂനിയര് വിഭാഗം ഉറുമി വീശലില് അനശ്വര മുരളീധരന് ഒന്നാം സ്ഥാനം മെയ്പയറ്റില് രണ്ടാം സ്ഥാനവും ചുവടുകളില് മൂന്നാം സ്ഥാനവും നേടി. ജൂനിയര് ഗേള്സ് കെട്ടുകാരിപ്പയറ്റില് കീര്ത്തന കൃഷ്ണ& അനശ്വര മുരളീധരന് ഒന്നാം സ്ഥാനവും വാളും പരിജയില് രണ്ടാം സ്ഥാനവും നേടി. ചവുട്ടിപൊങ്ങലില് അഭിഷേക് (ജൂനിയര് ബോയ്സ്), എ.അശ്വനി (ജൂനിയര് ഗേള്സ്), ടി.പി.ഹര്ഷ (സീനിയര് ഗേള്സ്) എന്നിവര് ഒന്നാം സ്ഥാനം നേടി. ആതിര ബാലകൃഷ്ണന് (സീനിയര് ഗേള്സ്) രണ്ടാം സ്ഥാനം നേടി. ചവിട്ടിപൊങ്ങലില് (ബിലോ) ആര്ച്ച ബാബു ഒന്നും മെയ്പയറ്റില് രണ്ടും സ്ഥാനങ്ങള് നേടി. സീനിയര് ഗേള്സ് വാള്പയറ്റില് കെ.അനുശ്രീയും ആര്ച്ച ബാബുവും സീനിയര് ബോയ്സ് കെട്ടുകാരിപ്പയറ്റില് അര്ജുനും അക്ഷയ്യും ഒന്നാം സ്ഥാനം നേടി.
കഴിഞ്ഞ 12 വര്ഷമായി പി.ഇ.ശ്രീജയന് ഗുരുക്കളാണ് കുട്ടിളെ പരിശീലിപ്പിക്കുന്നത്. പഴശ്ശിരാജ കളരി അക്കാദമിയിലെ 8 കുട്ടികള്ക്ക് കേന്ദ്ര സര്ക്കാറിന്റെ ഖേലോ ഇന്ത്യ സ്‌കോളര്ഷിപ്പ് ഒരുലക്ഷത്തി ഇരുപതിനായിരം രൂപ ലഭിച്ചു വരുന്നു. കുട്ടികള് സൗജന്യമയാണ് കളരി പരിശീലനം അഭ്യസിക്കുന്നത്. വരുന്ന സംസ്ഥാന കളരിപ്പയറ്റ് ചാംപ്യന്ഷിപ്പില് മികച്ച വിജയം നേടുവാന് കഴിയുന്ന തരത്തില് ദിവസവും പരിശീലനം നല്കിവരുന്നുണ്ട്.

Related posts

കാഴ്ച നഷ്ടപ്പെട്ടസുമേഷിന് മീൻ കട നിർമ്മിച്ച് നൽകി സേവാഭാരതി

Aswathi Kottiyoor

മകൻ മരിച്ച് അഞ്ചാം നാൾ അമ്മയും മരിച്ചു

Aswathi Kottiyoor

കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇരിട്ടി മേഖല സമ്മേളനം

Aswathi Kottiyoor
WordPress Image Lightbox