23.1 C
Iritty, IN
September 16, 2024
  • Home
  • Iritty
  • ഐശ്വര്യ കേരള യാത്രയ്ക്ക് ഇരിട്ടിയിൽ ആവേശകരമായ സ്വീകരണം – ദൈവത്തിന്റെ സ്വന്തം നാട് എൽ ഡി എഫ് പിശാചിന്റെ നാടാക്കിമാറ്റിയെന്ന് ചെന്നിത്തല………
Iritty

ഐശ്വര്യ കേരള യാത്രയ്ക്ക് ഇരിട്ടിയിൽ ആവേശകരമായ സ്വീകരണം – ദൈവത്തിന്റെ സ്വന്തം നാട് എൽ ഡി എഫ് പിശാചിന്റെ നാടാക്കിമാറ്റിയെന്ന് ചെന്നിത്തല………

ഇരിട്ടി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു ഡി എഫിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് ഇരിട്ടിയിൽ ആവേശകരമായ സ്വീകരണം. നാലുമണിക്ക് നിശ്ചയിച്ച സ്വീകരണ പരിപാടിയിലേക്ക് രണ്ട് മണിമുതൽ തന്നെ മലയോര ത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒറ്റക്കും കൂട്ടായും പ്രവർത്തകർ എത്തിക്കൊണ്ടിരുന്നു. നാലുമണിയോടെ സമ്മേളന നഗരിയായ ഓപ്പൺ ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞു. മട്ടന്നൂരിലെ സ്വീകരണത്തിന് ശേഷം നിശ്ചയിച്ച സമയത്തിലും രണ്ടെമണിക്കൂർ വൈകിയാണ് ജാഥാ ലീഡർ കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇരിട്ടിയിൽ എത്തിയത്. നാലുമണിക്ക് തുടങ്ങിയ തുടങ്ങിയ സമ്മേളനത്തിൽ ഫോർവേഡ് ബ്ലോക്ക് അഖിലേന്ത്യജന. സെക്രട്ടി ജി. ദേവരാജൻ പിണറായി സർക്കാറിന്റെ വികന വിരുദ്ധ സമീപനവും കിറ്റ് വിതരണത്തിലെ തട്ടിപ്പും എണ്ണിയെണ്ണി പറഞ്ഞ് അണികളിൽ ആവേശം വിതറി. 6.30 തോടെ എത്തിയ പ്രതിപക്ഷ നേതാവിനെ പ്രവർത്തകർ ചുമലിലേറ്റിയാണ് വേദിയിലെത്തിച്ചത്. സമയം വൈകിയതിനാൽ രാഷ്ട്രീയ പ്രശ്്‌നങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകിയില്ല. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ പിശാചിന്റെ നാടാക്കി എൽ ഡി ഫ് മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു. മലയോരത്തെ കാർഷിക മേഖലയുടെ പ്രശ്‌നങ്ങളിലേക്ക് കടന്ന് ചെന്നിത്തല യു ഡി എഫ് അധികാരത്തിൽ വന്നാൽ കാർഷിക വിളകൾക്ക ന്യായ വില ഉറപ്പാക്കുമെന്നും , റബ്ബറിന് 160 രൂപയുള്ളപ്പോൾ 170 തറവില പ്രഖ്യാപിച്ച് റബർ കർഷകരെ പറ്റിക്കുകയായിരുന്നു എന്നും പറഞ്ഞു . പത്ത് രൂപയുടെ വർധനാണ് കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് പിണറായി സർക്കാർ റബർ കർഷകർക്ക് നൽകിയത്. യു ഡി എഫ് അധികാരത്തിലെത്തിയാൽ റബർ കർഷകർക്ക് ന്യായമായ വില ഉറപ്പാക്കുമെന്നും പ്രവർത്തകരുടെ കയ്യടിക്കിടയിൽ ചെന്നിത്തല പറഞ്ഞു.
സ്വീകരണ യോഗത്തിൽ യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ പി.കെ. ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ സണ്ണിജോസഫ് എം എൽ എ, ഇബ്രാഹിം മുണ്ടേരി, കെ.എ. ഫിലിപ്പ്, എം.സി. സബാസ്റ്റ്യൻ , വി.കെ. അ്ബ്ദുൾ കാദർ മൗലവി, സതീശൻ പാച്ചേനി, പി.ടി. മാത്യു, സോണി സെബാസ്ററ്യൻ , സജീവ് ജോസഫ്, സജീവ് മാറോളി, വി.എ. നാരായണൻ, ചന്ദ്രൻ തില്ലങ്കേരി, വത്സൻ അത്തിക്കൽ, തോമസ് വർഗീസ്, കെ. വേലായുധൻ, ഡെയ്‌സിമാണി , പി.എ. നസീർ തുടങ്ങിയവർ സംസാരിച്ചു.

Related posts

നിർമ്മാണത്തിലെ അപാകത – കനത്ത മഴയിൽ പുന്നാട് ഭാഗത്തെ കെ എസ് ടി പി റോഡും ഡ്രൈനേജും തകർന്നു

Aswathi Kottiyoor

എം എസ് എഫ് വിദ്യാർത്ഥി ജാഗ്രത സദസ്സ് സംഘടിപ്പിച്ചു.

Aswathi Kottiyoor

പയഞ്ചേരിയിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി

Aswathi Kottiyoor
WordPress Image Lightbox