22.5 C
Iritty, IN
September 7, 2024
  • Home
  • Iritty
  • ഇരിട്ടി നഗരസഭയില്‍ അര്‍ബന്‍ പി.എച്ച്‌.സി ആരംഭിക്കുന്നത്‌ പരിഗണനയില്‍………..
Iritty

ഇരിട്ടി നഗരസഭയില്‍ അര്‍ബന്‍ പി.എച്ച്‌.സി ആരംഭിക്കുന്നത്‌ പരിഗണനയില്‍………..

ഇരിട്ടി:നഗരസഭയില്‍ അര്‍ബന്‍ പി.എച്ച്‌.സി ആരംഭിക്കുന്നത്‌ പരിഗണനയില്‍. ഇരിട്ടിയില്‍ നടന്ന സാന്ത്വന സ്‌പര്‍ശം അദാലത്തില്‍ നഗരസഭ ചെയര്‍മാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുഖേന നല്‍കിയ നിവേദനത്തിലാണ്‌ ഇതുമായി ബന്ധപ്പെട്ട തീരുമാനം ആരോഗ്യ മന്ത്രി അറിയിച്ചത്‌. ആശുപത്രിക്ക്‌ ആവശ്യമായ സ്ഥലം കണ്ടെത്തുന്ന മുറയ്‌ക്ക്‌ ചാവശ്ശേരിയില്‍ സ്ഥിതി ചെയ്യുന്ന കുടുംബക്ഷേമ ഉപകേന്ദ്രം അര്‍ബന്‍ പി.എച്ച്‌.സി ആക്കി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്‌ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉറപ്പ്‌ നല്‍കി.

അമ്പതിനായിരത്തിനു മുകളില്‍ ജന സാന്ദ്രതയുള്ള പ്രദേശങ്ങളിലാണ്‌ അര്‍ബന്‍ പി.എച്ച്‌.സി സ്ഥാപിക്കുക. അര്‍ബന്‍ പി.എച്ച്‌.സി യാഥാര്‍ഥ്യമാകുന്നതോടെ 130 ഓളം ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കും

Related posts

അ​യ്യ​ൻ​കു​ന്നിൽ എ​ൽ​ഡി​എ​ഫി​ന്‍റെ റി​ലേ സ​ത്യ​ഗ്ര​ഹം നാളെ മു​ത​ൽ

Aswathi Kottiyoor

നിർദ്ദിഷ്ട കുന്നോത്ത്‌ വ്യവസായ പാർക്ക്‌: 10 ദിവസത്തിനകം സ്ഥലപരിശോധന നടത്തും–- മന്ത്രി പി രാജീവ്‌

Aswathi Kottiyoor

എടൂര്‍ വൈസ്‌മെന്‍സ് ക്ലബ് സമ്മേളനം

Aswathi Kottiyoor
WordPress Image Lightbox