കാര്‍ഷിക ഭേദഗതി നിയമങ്ങളും വൈദ്യുതി ഭേദഗതി ബില്ലും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു രാജ്യത്തെ വൈദ്യുതിമേഖലയില്‍ തൊഴിലാളികളും ഓഫീസര്‍മാരും എന്‍ജിനിയര്‍മാരും നാളെ പണിമുടക്കും.
തൊഴിലാളികളുടെയും എന്‍ജിനിയര്‍മാരുടെയും ഏഴു ദേശീയ ഫെഡറേഷനുകള്‍ ചേര്‍ന്ന നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എന്‍ജിനിയേഴ്സ് ആണു പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളതെന്ന് ഓള് ഇന്ത്യ ഫെഡറേഷന് ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയിസ് അഡീഷണല്‍ ജനറല്‍ സെക്രട്ടറി എ.എന്‍. രാജന് അറിയിച്ചു.