അമ്പായത്തോട്: നിർദിഷ്ട വയനാട് മെഡിക്കൽ കോളജ് തവിഞ്ഞാൽ പഞ്ചായത്തിലെ ബോയ്സ് ടൗണിൽ സ്ഥാപിക്കണമെന്ന് അമ്പായത്തോട് ടാഗോർ വായനശാല ഭരണസമിതി യോഗം ആവശ്യപ്പെട്ടു.
ബോയ്സ് ടൗണിൽ ആരോഗ്യ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 65 ഏക്കർ സ്ഥലം മെഡിക്കൽ കോളജിന് ഏറ്റവും അനുയോജ്യമാണെന്ന് കളക്ടർ അധ്യക്ഷനായുള്ള വിദഗ്ധ സമിതി കണ്ടെത്തിയിട്ടുണ്ട്. ബോയ്സ് ടൗണിൽ മെഡിക്കൽ കോളജ് സ്ഥാപിച്ചാൽ കണ്ണൂർ ജില്ലയിലെ പേരാവൂർ, മട്ടന്നൂർ, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ ആയിരക്കണക്കിനാളുകൾക്ക് ഉപകാരപ്പെടുമെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് കെ.ജെ. ബേബി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ.എം.കുര്യാച്ചൻ, പി.ഡി.ഫ്രാൻസീസ്, കെ.സി. ഷിന്റോ , സിസിലി കടപ്പൂര്, ജെസി ഇലഞ്ഞിമറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.
previous post