• Home
  • Sports
  • സ്‌പോർട്‌സ് കൗൺസിലിൽ ഡെപ്യൂട്ടേഷൻ
Sports

സ്‌പോർട്‌സ് കൗൺസിലിൽ ഡെപ്യൂട്ടേഷൻ

കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ഓഫീസ്, തിരുവനന്തപുരത്ത് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ എൽ.ഡി.സി/യു.ഡി.സി തസ്തികകളിലേക്ക് സമാനതസ്തികകളിൽ ജോലി ചെയ്യുന്ന ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ടു വിഭാഗത്തിലും രണ്ട് വീതം ഒഴിവുകളുണ്ട്. യു.ഡി.സി തസ്തികയ്ക്ക് രണ്ട് വർഷത്തെയും എൽ.ഡി.സി തസ്തികയിൽ കുറഞ്ഞത് അഞ്ച് വർഷത്തെയും പ്രവൃത്തിപരിചയം ആവശ്യമാണ്. താത്പര്യമുളളവർ മേലധികാരികളുടെ സമ്മത പത്രവും, കെ.എസ്.ആർ(ഭാഗം 1) ചട്ടം 144 പ്രകാരമുളള സ്റ്റേറ്റ്‌മെന്റും ഉൾപ്പെടെ അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ സെപ്തംബർ 16ന് വൈകിട്ട് നാല് വരെ സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, സ്റ്റാച്യൂ, തിരുവനന്തപുരം-695001 എന്ന വിലാസത്തിലോ keralasportscouncil@gmail.com എന്ന ഇമെയിൽ വിലാസത്തിലോ സ്വീകരിക്കും.

Related posts

സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ്

Aswathi Kottiyoor

കൊളംബിയയെ വീഴ്‌ത്തി അർജന്റീന; തോൽവി അറിയാതെ 29 മത്സരങ്ങൾ.

Aswathi Kottiyoor

സന്തോഷ് ട്രോഫി മാറ്റിവച്ചു

Aswathi Kottiyoor
WordPress Image Lightbox