32.7 C
Iritty, IN
October 31, 2024
  • Home
  • Uncategorized
  • പ്രകാശ് സിറ്റിയിൽ ഭർത്താവ് വാക്കത്തികൊണ്ട് ഭാര്യയെ വെട്ടി, ചോരയൊലിപ്പിച്ച് അയൽ വീട്ടിലെത്തി യുവതി
Uncategorized

പ്രകാശ് സിറ്റിയിൽ ഭർത്താവ് വാക്കത്തികൊണ്ട് ഭാര്യയെ വെട്ടി, ചോരയൊലിപ്പിച്ച് അയൽ വീട്ടിലെത്തി യുവതി

ഇടുക്കി: ഇടുക്കിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. പ്രകാശ് സിറ്റിക്ക് സമീപം മാടപ്രയിൽലാണ് ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചത്. പുന്നത്താനിയിൽ സുമജൻ എന്നു വിളിക്കുന്ന കുര്യന്‍റെ ഭാര്യ ആലീസിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മുറിവേറ്റ ആലീസ് അയൽപക്കത്തെ വീട്ടിലെത്തിയാണ് വിവരം അറിയിച്ചത്.

തലക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ആലീസിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം വീട്ടിൽ നിന്നും ഇറങ്ങിപ്പോയ കുര്യനായി തങ്കമണി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. വീട്ടിൽ നിന്നും വെട്ടാനുപയോഗിച്ച വാക്കത്തി കണ്ടെത്തിയിട്ടുണ്ട്. കുടുംബ പ്രശ്നത്തെ തുടർന്നാണ് കുര്യൻ ഭാര്യയെ വെട്ടിയതെന്നാണ് സൂചന.

Related posts

എഐ ക്യാമറ: ഉപകരാറില്‍ തെറ്റില്ല; രേഖകള്‍ പൊതുജനമധ്യത്തില്‍ വരും

Aswathi Kottiyoor

തൃശൂരിൽ സർക്കാർ സ്കൂളിനായി നിർമ്മിച്ച പുതിയ കെട്ടിടത്തിൽ നിന്ന് ഫാനുകളും ലൈറ്റുകളും ഊരി കൊണ്ടുപോകാന്‍ ശ്രമം

Aswathi Kottiyoor

വരുന്നൂ കൂടുതൽ ‘ഗ്രാമവണ്ടികൾ’, ഗ്രാമങ്ങളിലൂടെ ഓടിക്കാൻ 305 മിനി ബസ്സുകൾ വാങ്ങാൻ കെഎസ്ആർടിസി

Aswathi Kottiyoor
WordPress Image Lightbox