27.4 C
Iritty, IN
October 28, 2024
  • Home
  • Uncategorized
  • എറണാകുളം കളക്ട്രേറ്റിൽ യുവതി ആത്മഹത്യക്ക് ശ്രമിച്ചു; ദേഹത്ത് പെട്രോളൊഴിച്ചു, പിന്നാലെ ബോധരഹിതയായി
Uncategorized

എറണാകുളം കളക്ട്രേറ്റിൽ യുവതി ആത്മഹത്യക്ക് ശ്രമിച്ചു; ദേഹത്ത് പെട്രോളൊഴിച്ചു, പിന്നാലെ ബോധരഹിതയായി

കൊച്ചി: എറണാകുളം കളക്ട്രേറ്റിൽ പള്ളുരുത്തി സ്വദേശി ഷീജ ആത്മഹത്യക്ക് ശ്രമിച്ചു. കളക്ട്രേറ്റിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഓഫീസിന് മുന്നിലാണ് സംഭവം. കെട്ടിടങ്ങൾക്ക് പ്ലാൻ വരച്ചു നൽകുന്ന ജോലിയാണ് ഷീജയ്ക്ക്. പള്ളുരുത്തിയിലാണ് ഇവരുടെ ഓഫീസ്. ഒരു കെട്ടിടത്തിന് പ്ലാൻ വരച്ച് കൊടുത്തതുമായി ബന്ധപ്പെട്ട്, ക്രമക്കേട് ഉണ്ടെന്ന പരാതി ഇവർക്കെതിരെ ഉയർന്നിരുന്നു. ഈ സംഭവത്തിൽ ഷീജയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് കളക്ടേറ്റിൽ എത്തിയതായിരുന്നു ഷീജ. ശരീരത്തിൽ പെട്രോൾ ഒഴിച്ച ആശങ്ക പരത്തിയ ഷീജ പിന്നീട് കുഴഞ്ഞുവീണു. ബോധരഹിതയായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

അമ്മ’യിൽ തലമുറ മാറ്റം ആഗ്രഹിച്ചു, പക്ഷേ പൃഥ്വിരാജും കുഞ്ചാക്കോയും വിസമ്മതിച്ചു; മോഹൻലാൽ തുടർന്നുവെന്ന് ജഗദീഷ്

Aswathi Kottiyoor

ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്

Aswathi Kottiyoor

മറ്റൊരു മത്സരത്തില്‍ ഓസ്ട്രിയക്കെതിരെ നോര്‍വേക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നോര്‍വേ ഓസ്ട്രിയയെ തോല്‍പ്പിച്ചത്. ഒരു ഗോളിന് പിന്നില്‍ നിന്നാണ് നോര്‍വേ രണ്ട് ഗോളുകളും തിരിച്ചടിച്ചത്. 80- മിനുട്ടില്‍ സൂപ്പര്‍ താരം എര്‍ലിംഗ് ഹാളണ്ടാണ് നോര്‍വേയുടെ വിജയഗോള്‍ കണ്ടെത്തിയത്. ബെല്‍ജിയത്തിനെതിരെ ഫ്രാന്‍സും ജയം നേടി. കരുത്തരായ ബെല്‍ജിയത്തെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് തകര്‍ത്തത്. 29-ാം മിനുട്ടില്‍ കോളോ മുവാനിയാണ് ഫ്രാന്‍സിനെ മുന്നിലെത്തിച്ചത്. 58- മിനുട്ടില്‍ ഡെബെലെയാണ് ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ നേടിയത്. മത്സരത്തില്‍ ബെല്‍ജിയത്തിന് ഓണ്‍ടാര്‍ജറ്റിലേക്ക് 4 ഷോട്ടുകള്‍ മാത്രമാണ് തൊടുക്കാനായത്. ആദ്യ മത്സരത്തില്‍ ഇറ്റലി ഫ്രാന്‍സിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചിരുന്നു.

Aswathi Kottiyoor
WordPress Image Lightbox