24.4 C
Iritty, IN
November 7, 2024
  • Home
  • Uncategorized
  • വർക്കലയിൽ ആംബുലൻസ് ഡ്രൈവറെ കുത്തിയ സംഭവം; പ്രതികൾ പിടിയിൽ
Uncategorized

വർക്കലയിൽ ആംബുലൻസ് ഡ്രൈവറെ കുത്തിയ സംഭവം; പ്രതികൾ പിടിയിൽ

വർക്കലയിൽ ആംബുലൻസ് ഡ്രൈവറെ കുത്തി പരുക്കേൽപ്പിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. പെരുംകുളം കീഴാറ്റിങ്ങൽ സ്വദേശി സബീൽ (24), കായിക്കര നിതിൻ (26), മണനാക്ക് സ്വദേശി ഷിനാസ് (26), മേലാറ്റിങ്ങൽ സ്വദേശി അമൽ അശോകൻ (26) എന്നിവരെയാണ് വർക്കല പൊലീസ് പിടികൂടിയത്. ആംബുലൻസ് ഡ്രൈവർ ചെറുകുന്നം സ്വദേശി അജ്മൽ (25) നാണ് കുത്തേറ്റത്. ഞായറാഴ്ച്ച രാത്രി 10.30 ഓടെ വർക്കല താലൂക്ക് ആശുപത്രി കാഷ്വാലിറ്റിക്ക് മുന്നിൽ ആയിരുന്നു സംഭവം.

സംഭവത്തിൽ കുത്തേറ്റ അജ്‌മലിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് ഡ്രൈവർമാർക്ക് കൂടി ആക്രമണത്തിനിടെ പരുക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ സംഘമാണ് കാഷ്വാലിറ്റിക്ക് മുന്നിൽ മൊബൈൽ നോക്കിയിരുന്ന ഡ്രൈവർമാരെ ആക്രമിച്ചത്. പിന്നീട് സംഘത്തിലെ ഒരാൾ കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അജ്മലിനെ കുത്തുകയായിരുന്നു.

Related posts

മാന്യമായ തോൽവിയല്ല കെ.മുരളീധരന്‍റേത്,അതിൽ വേദനയുണ്ട്,താൻ എടുത്ത തീരുമാനം തെറ്റിയില്ലെന്ന് പദ്മജ വേണുഗോപാല്‍

Aswathi Kottiyoor

വാഹന ഗതാഗതം തടസപ്പെടുത്തിയതിന് ജ്വല്ലറി മാനേജർക്കെതിരെ കേസ്*

Aswathi Kottiyoor

ഓട്ടിസം ബാധിതനായ 17കാരനെ സ്പെഷ്യൽ സ്കൂൾ ജീവനക്കാരൻ മർദ്ദിച്ചതായി പരാതി

Aswathi Kottiyoor
WordPress Image Lightbox