21.2 C
Iritty, IN
November 11, 2024
  • Home
  • Uncategorized
  • എറണാകുളം കളക്ട്രേറ്റിൽ യുവതി ആത്മഹത്യക്ക് ശ്രമിച്ചു; ദേഹത്ത് പെട്രോളൊഴിച്ചു, പിന്നാലെ ബോധരഹിതയായി
Uncategorized

എറണാകുളം കളക്ട്രേറ്റിൽ യുവതി ആത്മഹത്യക്ക് ശ്രമിച്ചു; ദേഹത്ത് പെട്രോളൊഴിച്ചു, പിന്നാലെ ബോധരഹിതയായി

കൊച്ചി: എറണാകുളം കളക്ട്രേറ്റിൽ പള്ളുരുത്തി സ്വദേശി ഷീജ ആത്മഹത്യക്ക് ശ്രമിച്ചു. കളക്ട്രേറ്റിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഓഫീസിന് മുന്നിലാണ് സംഭവം. കെട്ടിടങ്ങൾക്ക് പ്ലാൻ വരച്ചു നൽകുന്ന ജോലിയാണ് ഷീജയ്ക്ക്. പള്ളുരുത്തിയിലാണ് ഇവരുടെ ഓഫീസ്. ഒരു കെട്ടിടത്തിന് പ്ലാൻ വരച്ച് കൊടുത്തതുമായി ബന്ധപ്പെട്ട്, ക്രമക്കേട് ഉണ്ടെന്ന പരാതി ഇവർക്കെതിരെ ഉയർന്നിരുന്നു. ഈ സംഭവത്തിൽ ഷീജയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് കളക്ടേറ്റിൽ എത്തിയതായിരുന്നു ഷീജ. ശരീരത്തിൽ പെട്രോൾ ഒഴിച്ച ആശങ്ക പരത്തിയ ഷീജ പിന്നീട് കുഴഞ്ഞുവീണു. ബോധരഹിതയായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ച സംഭവം; പ്രതി പാറശ്ശാല പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

Aswathi Kottiyoor

വീണ വിജയന്‍ ഉൾപ്പെട്ട മാസപ്പടി കേസ്; സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി, സമൻസ് അയച്ചു

Aswathi Kottiyoor

കോഴിക്കോട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസിലെ മുഖ്യപ്രതി 6 മാസത്തിന് ശേഷം പിടിയില്‍

Aswathi Kottiyoor
WordPress Image Lightbox