32.3 C
Iritty, IN
October 25, 2024
  • Home
  • Uncategorized
  • ‘ആർക്കും പണം വാ​ഗ്ദാനം ചെയ്തിട്ടില്ല’; ആരോപണത്തിന് പിന്നില്‍ ആന്‍റണി രാജുവെന്ന് തോമസ് കെ തോമസ്
Uncategorized

‘ആർക്കും പണം വാ​ഗ്ദാനം ചെയ്തിട്ടില്ല’; ആരോപണത്തിന് പിന്നില്‍ ആന്‍റണി രാജുവെന്ന് തോമസ് കെ തോമസ്


തിരുവനന്തപുരം: അജിത് പവാർ പക്ഷത്ത് ചേരാൻ 2 എംഎൽഎമാർക്ക് 100 കോടി വാ​ഗ്ദാനം ചെയ്തെന്ന ആരോപണം നിഷേധിച്ച് തോമസ് കെ തോമസ് എംഎൽഎ. ആർക്കും പണം വാ​ഗ്ദാനം ചെയ്തിട്ടില്ലെന്ന് തോമസ് കെ തോമസ് പ്രതികരിച്ചു. വിവാദത്തിന് പിന്നിൽ ആന്റണി രാജു ആയിരിക്കാമെന്ന് തോമസ് കെ തോമസ് ആരോപിക്കുന്നു. മുഖ്യമന്ത്രി തന്നോട് ചോദിച്ചിരുന്നു എന്ന കാര്യം തോമസ് കെ തോമസ് സമ്മതിക്കുകയും ചെയ്യുന്നുണ്ട്. എല്ലാക്കാര്യങ്ങളും അന്വേഷിക്കണമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം അജിത് പവാറുമായി ബന്ധമില്ലെന്ന് വെളിപ്പെടുത്തി. വൈകീട്ട് കുട്ടനാട്ടിൽ വാർത്ത സമ്മേളനം വിളിക്കുമെന്നും തോമസ് കെ തോമസ് അറിയിച്ചു. മൂന്ന് മണിക്കുള്ള വാര്‍ത്താ സമ്മേളനത്തില്‍ എല്ലാം വെളിപ്പെടുത്തും. 50 കോടി കൊടുത്തു വാങ്ങാന്‍ അത്ര വലിയ അസറ്റാണോ ആന്‍റണി രാജുവെന്നും തോമസ് കെ തോമസ് ചോദിച്ചു.

Related posts

‘ബീഫുമായി ബസില്‍ കയറിയ ദളിത് വനിതയെ ഇറക്കി വിട്ടു’; തമിഴ്നാട്ടിൽ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സസ്പെന്‍ഷന്‍

Aswathi Kottiyoor

‘എന്‍റെ അനിയന്മാര്‍, അനിയത്തിമാര്‍, അമ്മമാര്‍’; വന്‍ സ്വീകരണത്തിന് മലയാളത്തിൽ നന്ദി അറിയിച്ച് വിജയ്

Aswathi Kottiyoor

ഉരുൾപൊട്ടലിൽ വിറങ്ങലിച്ച് വയനാട്; മരണസംഖ്യ 122 ആയി, 98 പേരെ കാണാതായി, നിരവധി പേര്‍ ചികിത്സയില്‍

Aswathi Kottiyoor
WordPress Image Lightbox