27 C
Iritty, IN
November 2, 2024
  • Home
  • Uncategorized
  • എഡിഎം നവീന്‍റെ മരണം: പ്രശാന്തിന്റെ പണി പോകും; പമ്പിന് അനുമതി തേടിയത് ചട്ടങ്ങൾ ലംഘിച്ച്; നടപടിക്ക് ശുപാർശ
Uncategorized

എഡിഎം നവീന്‍റെ മരണം: പ്രശാന്തിന്റെ പണി പോകും; പമ്പിന് അനുമതി തേടിയത് ചട്ടങ്ങൾ ലംഘിച്ച്; നടപടിക്ക് ശുപാർശ

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിനു കുരുക്കായി ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. പെട്രോൾ പമ്പിനു അനുമതി നേടിയത് ചട്ടങ്ങൾ എല്ലാം ലംഘിച്ചാണ് എന്ന് ആരോഗ്യ വകുപ്പ്‌ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യൻ ആയ പ്രശാന്ത് സ്ഥിരം സർക്കാർ ജീവനക്കാരൻ ആകാനുള്ള പട്ടികയിൽ ഉള്ള ആളാണ്.

സർവീസ്സിൽ ഇരിക്കെ ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങരുത് എന്ന ചട്ടം പ്രശാന്തിനും ബാധകം ആണ്. മെഡിക്കൽ കോളേജ് അധികാരികളുടെ അനുമതി വാങ്ങാതെ ആണ് എൻഒസിക്ക് അപേക്ഷിച്ചത് എന്നാണ് കണ്ടെത്തൽ. അനുമതി വേണം എന്നത് അറിയില്ല എന്ന പ്രശാന്തിന്റ വാദം സംഘം തള്ളുന്നു. നിയമോപദേശം കൂടി തേടിയ ശേഷം പ്രശാന്തിനെതിരെ നടപടി വേണം എന്നാണ് ശുപാർശ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടി പ്രശാന്തിനെ പിരിച്ചു വിടാൻ ആണ് സാധ്യത.

Related posts

റാം മാധവ്-എഡിജിപി കൂടിക്കാഴ്ച; കൂടെയുണ്ടായിരുന്നവരുട പേരുകള്‍ പുറത്തുവന്നാൽ കേരളം ഞെട്ടും: വിഡി സതീശൻ

Aswathi Kottiyoor

ഒന്നല്ല, രണ്ട് ചക്രവാതചുഴി; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ മഴ, കേരള തീരത്ത് കടലാക്രമണ സാധ്യത

Aswathi Kottiyoor

വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിട്ട് 125 ദിവസം; ഇടപെടാതെ വനം, ടൂറിസം വകുപ്പുകൾ

Aswathi Kottiyoor
WordPress Image Lightbox