വ്യാഴാഴ്‌ച രാത്രി. 9.30 ഓടെയാണ് സംഭവം. തലയ്ക്ക് മുറിവേറ്റ സന്തോഷിന് പല്ലിനും താടിയെല്ലിനും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഏറെ അപകടം നിറഞ്ഞ വഴിയാണ് തൃശൂർ – കുന്നംകുളം റോഡ്. നിറയെ കുഴികളുള്ള റോഡിനൊപ്പം ലോറികളുടെയും ബസുകളുടെയും മരണപാച്ചിലും വലിയ ഭീഷണിയാണ്. യാത്രക്കാർ ജീവൻ കൈയിൽ പിടിച്ചാണ് ഇതുവഴി യാത്ര ചെയ്യാറ്. ബൈക്കുകളും സ്‌കൂട്ടറുകളും കുഴിയിൽ വീണ് അപകടം സ്ഥിരമാണ്.
രണ്ടാഴ്ച മുമ്പ് ആറുവരിപ്പാത നിർമ്മാണത്തിന്‍റെ ഭാഗമായി നിർമ്മിച്ചിരുന്ന കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചിരുന്നു. അഴീക്കോട് സ്വദേശി നിഖിൽ ആണ് മരിച്ചത്. ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ ഗൗരിശങ്കർ ജംഗ്ഷന് സമീപമായിരുന്നു അപകടം നടന്നത്. അപകട സാധ്യത അറിയാതെ പോയ ബൈക്ക് യാത്രികൻ കുഴിയിൽ വീഴുകയായിരുന്നു. എന്നാൽ, ഇത്രയും വലിയ കുഴിയ്ക്ക് സമീപം യാത്രക്കാർക്ക് വേണ്ടിയുള്ള യാതൊരു മുന്നറിയിപ്പ് സംവിധാനവും ഇല്ലായിരുന്നു.