24.1 C
Iritty, IN
October 21, 2024
  • Home
  • Uncategorized
  • കനത്ത മഴയിൽ ജലനിരപ്പ് ഉയരുന്നു, അച്ചൻകോവിൽ നദിയുടെ കരയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം, യെല്ലോ അലര്‍ട്ട്
Uncategorized

കനത്ത മഴയിൽ ജലനിരപ്പ് ഉയരുന്നു, അച്ചൻകോവിൽ നദിയുടെ കരയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം:അച്ചൻകോവിൽ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. നദിയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. സംസ്ഥാന ജലസേചന വകുപ്പിന്‍റെ പത്തനംതിട്ട ജില്ലയിലെ കല്ലേലിയിലെയും കോന്നിയിലെയും സ്റ്റേഷനുകളിൽ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനാൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.അതേസമയം, കനത്ത മഴയിൽ മൂന്നാറിൽ വീട് തകര്‍ന്നു. മൂന്നാർ ന്യൂ നഗർ സ്വദേശി കാളിയുടെ വീടാണ് പുലർചെ മഴയിൽ പൂർണമായും തകർന്നത്. വീട്ടിൽ ആളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. വീട് അപകടാവസ്ഥയെ തുടർന്ന് സമീപത്തെ മറ്റൊരു വീട്ടിലാണ് ഇവർ വാടകയ്ക്ക് താമസിക്കുന്നത്.

Related posts

ആരും ക്ഷണിച്ച് കൂട്ടിക്കൊണ്ടുവന്നതല്ല; പത്മജ വന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് സുരേഷ് ഗോപി

Aswathi Kottiyoor

ഏതോ എംഎൽഎയെ നാട്ടുകാർ വഴക്കിട്ട് ഓടിക്കുന്നത് താനെന്ന തരത്തിൽ പ്രചരിപ്പിക്കുന്നു; എഎം ആരിഫ്

Aswathi Kottiyoor

പുനലൂരിൽ – 25 – പവൻ കവർന്ന പ്രതി പിടിയിൽ സിസിടിവി ദൃശ്യങ്ങൾ തുണയായി*

Aswathi Kottiyoor
WordPress Image Lightbox