24.3 C
Iritty, IN
November 13, 2024
  • Home
  • Uncategorized
  • വിഷ്ണു ഉണികൃഷ്ണൻ- ബിബിൻ ജോർജ് കൂട്ടുകെട്ട് വീണ്ടും ‘അപൂർവ്വ പുത്രന്മാർ’
Uncategorized

വിഷ്ണു ഉണികൃഷ്ണൻ- ബിബിൻ ജോർജ് കൂട്ടുകെട്ട് വീണ്ടും ‘അപൂർവ്വ പുത്രന്മാർ’


കൊച്ചി: വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം അപൂർവ്വ പുത്രന്മാർ. സുവാസ് മൂവീസ്, എസ് എൻ ക്രിയേഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. രജിത് ആർ എൽ- ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആരതി കൃഷ്ണ. ചിത്രത്തിന്റെ കഥ , തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് ശിവ അഞ്ചൽ, രജിത്ത് ആർ എൽ, സജിത്ത് എന്നിവർ ചേർന്നാണ്.

ശശിധരൻ നമ്പീശൻ, സുവാസ് മൂവീസ്, നമിത് ആർ എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസർമാർ. ഷാർജയിലെ സഫാരി മാളിൽ വെച്ച് നായകന്മാരായ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരുടേയും നിർമ്മാതാക്കളും സംവിധായകരുമുൾപ്പെടെയുള്ള മറ്റ്‌ അണിയറ പ്രവർത്തകരുടേയും സാന്നിധ്യത്തിൽ ചിത്രത്തിന്റെ ലോഞ്ചിങ് നടന്നു. പായൽ രാധാകൃഷ്ണൻ, അമൈര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ഇവരെ കൂടാതെ ലാലു അലക്സ്, അശോകൻ, ധർമജൻ ബോൾഗാട്ടി, നിഷാന്ത് സാഗർ, അലെൻസിയർ , ബാലാജി ശർമ്മ, സജിൻ ചെറുക്കയിൽ, ഐശ്വര്യ ബാബു, ജീമോൾ കെ ജെയിംസ്, പൗളി വിത്സൺ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

ഛായാഗ്രഹണം- ഷെന്റോ വി ആന്റോ, എഡിറ്റർ- ഷബീർ സയ്യെദ്, സംഗീതം- മലയാളി മങ്കീസ്, റെജിമോൻ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ- കമലാക്ഷൻ പയ്യന്നൂർ, മേക്കപ്പ്- റോണി വെള്ളത്തൂവൽ, കലാസംവിധാനം- അസീസ് കരുവാരകുണ്ട്, പ്രൊജക്റ്റ് മാനേജർ- സുരേഷ് പുന്നശ്ശേരിൽ, പ്രൊഡക്ഷൻ ഡിസൈനർ- അനുകുട്ടൻ, ഫിനാൻസ് കൺട്രോളർ- അനീഷ് വർഗീസ്, വസ്ത്രാങ്കരം- ബൂസി ബേബി ജോൺ, സംഘട്ടനം- കലൈ കിങ്‌സൺ, നൃത്തസംവിധാനം- റിച്ചി റിച്ചാർഡ്സൺ, റീ റെക്കോർഡിങ് മിക്സർ- ഫസൽ എ ബക്കർ, സ്റ്റിൽസ്- അരുൺകുമാർ, ഡിസൈൻ- സനൂപ് ഇ സി, ഡിജിറ്റൽ മാർക്കറ്റിങ്- ഒബ്സ്ക്യൂറ, പിആർഒ- ശബരി.

Related posts

കാർഗിലിലേത് പാകിസ്ഥാൻ ചതിക്കെതിരായ ജയം; ഭീകരവാദം ഉപയോഗിച്ച് നിങ്ങൾ വിജയിക്കില്ലെന്ന് മോദിയുടെ മുന്നറിയിപ്പ്

Aswathi Kottiyoor

ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

Aswathi Kottiyoor

മലബാറിലെ ട്രെയിൻ യാത്രക്കാര്‍ക്ക് ആശ്വാസം; ബംഗളൂരു- മംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടും

Aswathi Kottiyoor
WordPress Image Lightbox