24.4 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • കണ്ണൂർ എഡിഎം നവീൻ ബാബു മരിച്ച നിലയിൽ
Uncategorized

കണ്ണൂർ എഡിഎം നവീൻ ബാബു മരിച്ച നിലയിൽ

കണ്ണൂർ: കണ്ണൂർ അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിനെതിരെ ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. കണ്ണൂർ എസിപിയടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

എഡിഎം നവീൻ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങിൽ വെച്ചായിരുന്നു ആരോപണമുന്നയിച്ചത്. ക്ഷണിക്കാത്ത ചടങ്ങിൽ എത്തിയായിരുന്നു ദിവ്യയുടെ നാടകീയ നീക്കം. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ അഴിമതി നടത്തിയെന്നാണ് ആരോപണം.

ജില്ലാ കലക്ടർ ഉൾപ്പെടെ വേദിയിലിരിക്കെയാണ് ആരോപണം ഉന്നയിച്ചത്. നവീൻ ബാബു ഇനി പോകുന്ന സ്ഥലത്ത് ഇങ്ങനെ പ്രവർത്തിക്കരുതെന്ന് ദിവ്യ പറഞ്ഞു. നവീൻ കുമാറിന് ഉപഹാരം നൽകുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് അവർ ഉടൻ വേദി വിടുകയും ചെയ്‌.

Related posts

പാറക്കടവ് മഞ്ഞുമ്മാവിൽ പുലി, സ്ഥിരീകരിക്കാതെ വനംവകുപ്പ്; നിരീക്ഷണം ശക്തമാക്കി

Aswathi Kottiyoor

ചെങ്ങളായിയിലെ ‘നിധി’ക്ക് 200 വർഷം പഴക്കം! ഇൻഡോ ഫ്രഞ്ച് നാണയവും വീരരായൻ പണവും അറക്കൽ രാജവംശത്തിന്റെ നാണയങ്ങളും

Aswathi Kottiyoor

ആരെയും കൂസാതെ കിലോമീറ്റര്‍ കടന്ന് ജനങ്ങളിലേക്ക്, പേടി മാറാതെ നാട്ടുകാര്‍, കാട്ടുപോത്ത് മാത്രമല്ലെന്ന് മേപ്പാടി

Aswathi Kottiyoor
WordPress Image Lightbox