കൊലപാതകമെന്ന് പൊലീസിന് സംശയം ഉണ്ടായിരുന്ന കേസിൽ വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കഴുത്തറുത്തതാണ് മരണ കാരണമെന്ന് വ്യക്തമായത്. സംഭവത്തിനുശേഷം ബാബുലിൻ്റെ ഭാര്യയെ കാണാതായത് പൊലീസിന്റെ സംശയങ്ങൾ വർധിപ്പിച്ചു. തുടർന്ന് ഇവരുടെ മൊബൈൽ ഫോൺ ഉൾപ്പെടെ ട്രാക്ക് ചെയ്ത പൊലീസ് അസമിലെത്തി ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. ബാബുൽ ഹുസൈനെ കൊലപ്പെടുത്തിയതാണെന്ന് സെയ്ത ഖത്തൂൻ മൊഴി നൽകിയിട്ടുണ്ട്.
സ്ഥിരമായി വഴക്കുണ്ടാക്കുന്നതും മർദ്ദിക്കുന്നതും സഹിക്കാനാവാതെയാണ് കൊലപാതകം നടത്തിയതെന്നാണ് യുവതി പൊലീസിനോട് വിശദമാക്കിയിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ആലുവയിലെത്തി ട്രെയിൻ മാർഗമാണ് അസമിലേക്ക് കടന്നതെന്നും ഇവർ വിശദമാക്കി. ആസമിൽ എത്തിയ യുവതി വീട്ടിൽ പോകാതെ ബംഗ്ലാദേശ് അതിർത്തിയിലുള്ള ഇഷ്ടിക കളത്തിൽ ജോലി ചെയ്തു വരികെയാണ് പൊലീസ് പിടിയിലായത്.
സംഭവ സ്ഥലത്തെത്തിച്ച് യുവതിയുമായി പൊലീസ് വിശദമായ തെളിവെടുപ്പ് നടത്തി. കൊലയ്ക്കുപയോഗിച്ച കത്തിയും കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രവും ഉൾപ്പെടെ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി വീടിന്റെ മുറ്റത്ത് കുഴിച്ചിട്ട നിലയിലായിരുന്നു ഉണ്ടായിരുന്നത്. ബാബുലിൻ്റെ രണ്ടാം ഭാര്യയാണ് സെയ്ദ.