30 C
Iritty, IN
October 2, 2024
  • Home
  • Uncategorized
  • കുത്തനെ കൂടി സ്വർണവില; നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ
Uncategorized

കുത്തനെ കൂടി സ്വർണവില; നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. നാല് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില ഉയർന്നത്. പവന് ഇന്ന് 400 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 56,800 രൂപയാണ്.

മിഡിൽ ഈസ്റ്റിലെ പിരിമുറുക്കം, ചൈനയുടെ അധിക സാമ്പത്തിക ഉത്തേജനം, ഇവയെല്ലാം സ്വർണവിലയെ ഉയര്‍ത്തുകയാണ്. കഴിഞ്ഞ നാല് ദിവസംകൊണ്ട് കുറഞ്ഞ 400 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വർദ്ധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച സർവകാല റെക്കോർഡിൽ ആയിരുന്നു സ്വർണവില.

വിപണിയിൽ നിന്നും 10 ടൺ സ്വർണം വാങ്ങുന്ന വൻകിട നിക്ഷേപകർ ലാഭമെടുത്ത് പിരിയുന്നതാണ് വില കുറയാനുള്ള കാരണം. അതേസമയം ഇത്തരത്തിലുള്ളവർ വീണ്ടും ടൺ കണക്കിന് സ്വർണം വാങ്ങുമ്പോൾ വില ഉയരുന്നു. ഈ പ്രതിഭാസം തുടരുന്നത് സ്വർണവില ചാഞ്ചാടുന്നതിനുള്ള പ്രധാന കാരണം.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 50 രൂപ ഉയർന്ന 7,100 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,875 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്.

Related posts

കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്‌ 379 കോടി അനുവദിച്ചു

Aswathi Kottiyoor

‘കാവൽ കരുതൽ’; പൊലീസുകാരുടെ ഔദ്യോഗികവും വ്യക്തിപരവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പദ്ധതി, 7 ദിവസത്തിൽ തീർപ്പ്

Aswathi Kottiyoor

ഫൈവ് ജി ഇന്റര്‍നെറ്റ് സേവനം ഈ വര്‍ഷം മുതല്‍; ആദായനികുതി റിട്ടേണ്‍ പരിഷ്‌കരിക്കും

Aswathi Kottiyoor
WordPress Image Lightbox