24.6 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • കളിക്കളത്തിലെ മോശം പെരുമാറ്റം; അര്‍ജന്‍റീന ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടനസിന് ഫിഫ വിലക്ക്
Uncategorized

കളിക്കളത്തിലെ മോശം പെരുമാറ്റം; അര്‍ജന്‍റീന ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടനസിന് ഫിഫ വിലക്ക്

സൂറിച്ച്: ലോകകപ്പ് ജേതാക്കളായ അര്‍ജന്‍റീന ടീമിന്‍റെ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെ മോശം പെരുമാറ്റത്തിന്‍റെ പേരില്‍ രണ്ട് മത്സരങ്ങളില്‍ വിലക്കി ഫിഫ.സെപ്റ്റംബര്‍ അഞ്ചിന് ചിലിക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലെ വിജയത്തിനുശേഷം കോപ അമേരിക്ക കിരീടത്തിന്‍റെ മാതൃക കൈയിലെടുത്ത് അശ്ലീല ആംഗ്യം കാണിച്ചിതിനും കൊളംബിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനുശേഷം ടിവി ക്യാമറാമാന്‍റെ ക്യാമറയിലേക്ക് ഗ്ലൗസ് കൊണ്ട് തട്ടിയതിനുമാണ് വിലക്കെന്ന് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷൻ വ്യക്തമാക്കി.

കളിക്കളത്തിലെ മോശം പെരുമാറ്റത്തിലൂടെ എമിലിയാനോ മാര്‍ട്ടിനെസ് ഫിഫ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയതായി അച്ചടക്ക സമിതി വിലയിരുത്തി. 2022ലെ ലോകകപ്പ് കിരീട നേട്ടത്തിനുശേഷം നടന്ന പുരസ്കാരദാനച്ചടങ്ങില്‍ ഗോള്‍ഡന്‍ ഗ്ലൗവ് പുരസ്കാരം നേടിയശേഷം മാര്‍ട്ടിനെസ് വിവാദ ആംഗ്യം കാട്ടിയിരുന്നു.ഇതിന് പുറമെ സെപ്റ്റംബര്‍ 10ന് നടന്ന ചേര്‍ത്താണ് രണ്ട് മത്സര വിലക്ക്. എന്നാല്‍ ഫിഫ അച്ചടക്ക സമിതിയുടെ നപടിയില്‍ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ കടുത്ത അതൃപ്തി അറിയിച്ചു.

Related posts

അറിയിപ്പ്!! അoഗൻവാടികളിൽ വർക്കർ /ഹെൽപ്പർ തസ്തികയിലുള്ള ഇന്റർവ്യൂ

Aswathi Kottiyoor

എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളും പിടിയിൽ

Aswathi Kottiyoor

മാനുഷരെല്ലാരും ഒന്നുപോലെയെന്ന് എഐ ക്യാമറ, കഴിഞ്ഞ മാസം കുടുങ്ങിയത് ഇത്രയും എംപിമാരും എംഎല്‍എമാരും!

Aswathi Kottiyoor
WordPress Image Lightbox