23.6 C
Iritty, IN
September 22, 2024
  • Home
  • Uncategorized
  • പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
Uncategorized

പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കൊച്ചി: പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ബംഗാൾ സ്വദേശി സോണിയാണ് പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

വ്യാഴാഴ്ച്ച രാത്രി 12 മണിയോടെയാണ് സംഭവം. പെരുമ്പാവൂരിലെ അഥിതി തൊഴിലാളികൾ താമസിക്കുന്ന വാടകവീട്ടിലെത്തിയ പ്രതി കൂട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ശബ്ദം കേട്ടുണർന്ന മാതാപിതാക്കളും അയൽക്കാരുമാണ് പ്രതിയെ പിടികൂടിയത്.

പിന്നാലെ പ്രതിയെ പെരുമ്പാവൂർ പൊലീസിന് കൈമാറി. പെൺകുട്ടിയും കുടുംബവും താമസിക്കുന്നതിന് തൊട്ടടുത്ത തന്നെയാണ് പ്രതിയും കുടുംബവും താമസിച്ചിരുന്നത്. പ്ലൈവുഡ് കമ്പനിയിൽ തൊഴിലാളിയായ സോണി പെണ്‍കുട്ടിയുടെ വീട്ടുകാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related posts

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍; കേസെടുക്കേണ്ടി വന്നത് കോടതി ഇടപെടലില്‍

കശുമാവ് തൈകൾ വിതരണം ചെയ്‌തു

Aswathi Kottiyoor

കെജ്‌രിവാളിന് ജാമ്യം ലഭിച്ച സാഹചര്യത്തിൽ തെരെഞ്ഞെടുപ്പ് പ്രചാരണ തന്ത്രം മാറ്റി ബിജെപി

Aswathi Kottiyoor
WordPress Image Lightbox