26 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • അർജുനായുള്ള മൂന്നാം ഘട്ട തെരച്ചില്‍; നാവികസേന മാർക്ക് ചെയ്ത 4-ാം പോയന്‍റില്‍ ഇന്ന് പരിശോധന
Uncategorized

അർജുനായുള്ള മൂന്നാം ഘട്ട തെരച്ചില്‍; നാവികസേന മാർക്ക് ചെയ്ത 4-ാം പോയന്‍റില്‍ ഇന്ന് പരിശോധന


ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. നാവികസേന പുഴയിൽ മാർക്ക് ചെയ്ത് നൽകിയ സിപി4 എന്ന പോയന്‍റിലാണ് ഇന്ന് തെരച്ചിൽ നടത്തുക. ഡ്രഡ്ജർ ഈ പോയന്‍റിന് സമീപത്ത് നങ്കൂരമിട്ട് ക്യാമറ ഉപയോഗിച്ച് അടിയിലെ ദൃശ്യം പകർത്തും. ഡ്രഡ്ജർ കമ്പനിയുടെ ഡൈവർമാരാണ് ജലത്തിനടിയിൽ ഉപയോഗിക്കാവുന്ന ക്യാമറയുമായി മുങ്ങുക. സ്വമേധയാ പുഴയിൽ തെരച്ചിലിന് ഇറങ്ങുന്ന പ്രാദേശിക മുങ്ങൽ വിദഗ്‍ധൻ ഈശ്വർ മാൽപെ ഇന്നും രാവിലെ മുങ്ങി പരിശോധന നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ലോഹമുണ്ടെന്ന് ശക്തമായ സിഗ്നലുകൾ സൈന്യത്തിന് ലഭിച്ച കരയ്ക്കും പുഴയ്ക്ക് നടുവിലെ മൺതിട്ടയ്ക്കും നടുവിലുള്ള സിപി4 എന്ന പോയന്‍റിൽ തന്നെ തെരച്ചിൽ കേന്ദ്രീകരിക്കണമെന്ന് അർജുന്‍റെ കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്. അർജുന്‍റെ സഹോദരി അഞ്ജു ഇന്നും തെരച്ചിൽ നടക്കുന്ന ഇടത്തേക്കെത്തും. ഇന്നലെ പുഴയിലിറങ്ങിയ ഈശ്വർ മാൽപെ രണ്ടിടത്ത് വാഹനങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ടെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് രണ്ടിടത്തും പരിശോധന നടത്തിയെങ്കിലും മണ്ണിടിച്ചിലിൽപ്പെട്ട ടാങ്കർ ലോറിയുടെ ക്യാബിനും മുൻവശത്തെ ടയറുമാണ് കിട്ടിയത്.

Related posts

പ്രണയം നടിച്ച് 17 കാരിയെ ലോഡ്ജിലെത്തിച്ചു, വീഡിയോ പകർത്തി കൂട്ടുകാർക്കൊപ്പം ബലാത്സംഗം ചെയ്തു, 3 പേർ പിടിയിൽ

Aswathi Kottiyoor

90ആം വയസിലും കളി പഠിപ്പിച്ച് റൂഫസ് ഡിസൂസ; ഫോർട്ട് കൊച്ചിയുടെ ‘ഫുട്ബോൾ അങ്കിൾ’

Aswathi Kottiyoor

പാക് ജയിലിലുള്ള മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സാജിദ് മിർ വിഷം ഉള്ളിൽ ചെന്ന നിലയിൽ; നില അതീവ ഗുരുതരം

Aswathi Kottiyoor
WordPress Image Lightbox