24.1 C
Iritty, IN
September 21, 2024
  • Home
  • Uncategorized
  • വീണ്ടും മികച്ച പ്രടനവുമായി സഞ്ജു സാംസണ്‍! ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡി നിയന്ത്രണമേറ്റെടുത്തു
Uncategorized

വീണ്ടും മികച്ച പ്രടനവുമായി സഞ്ജു സാംസണ്‍! ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡി നിയന്ത്രണമേറ്റെടുത്തു


അനന്ത്പൂര്‍: ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിക്ക് വേണ്ടി മികച്ച പ്രകടനവുമായി മലയാളി താരം സഞ്ജു സാംസണ്‍. ഇന്ത്യ ബിക്കെതിരെ ആറാമനായി ക്രീസിലെത്തിയ സഞ്ജു 45 റണ്‍സുമായി മടങ്ങി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (50) മികച്ച പ്രകടനം നേടത്തി. അനന്ത്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ ഡി. നിലവില്‍ ഇന്ത്യ ഡി 303 റണ്‍സ് ലീഡുമായി മത്സരത്തില്‍ മുന്‍തൂക്കം നേടിയിട്ടുണ്ട്. റിക്കി ഭുയി (84), ആകാശ് സെന്‍ഗുപ്ത (26) എന്നിവരാണ് ക്രീസില്‍.

ഒന്നാം ഇന്നിംഗ്‌സില്‍ 67 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സിനെത്തിയ ഇന്ത്യ ഡിക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 18 റണ്‍സ് മാത്രമുള്ളപ്പോള്‍ ദേവ്ദത്ത് പടിക്കല്‍ (3), കെ എസ് ഭരത് (2), നിഷാന്ത് സിന്ധു (5) എന്നിവര്‍ മടങ്ങി. പിന്നീട് ഭുയി – ശ്രേയസ് സഖ്യം 75 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ശ്രേയസിനെ പുറത്താക്കി മുകേഷ് കുമാര്‍ ഇന്ത്യ ബിക്ക് ബ്രേക്ക് ത്രൂ നല്‍കി. 40 പന്തുകള്‍ നേരിട്ട ഭുയി ഒരു സിക്‌സും ഏഴ് ഫോറും നേടി. പിന്നീട് ക്രീസിലെത്തിയ സഞ്ജു ഏകദിന ശൈലിയിലാണ് കളിച്ചത്. 53 പന്തുകള്‍ മാത്രം നേരിട്ട സഞ്ജു രണ്ട് സിക്‌സും അഞ്ച് ഫോറും നേടി. മുകേഷിന് വിക്കറ്റ് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. ഭുയിയുടെ ഇന്നിംഗ്‌സില്‍ ഇതുവരെ രണ്ട് സിക്‌സും ഏഴ് ഫോറുമുണ്ട്

Related posts

ഹിമാചല്‍ പ്രദേശില്‍ ശക്തമായ ഭൂചലനം; 5.3 തീവ്രത രേഖപ്പെടുത്തി

Aswathi Kottiyoor

പൊലീസ് ഉദ്യോഗസ്ഥക്കെതിരെ ലൈംഗികാതിക്രമം; കേരള പൊലീസ് അക്കാദമി ഓഫീസർ കമാന്‍ഡന്‍റ് പ്രേമന് സസ്പെന്‍ഷൻ

Aswathi Kottiyoor

സിംഗപ്പൂരിൽ വീണ്ടും കൊവിഡ് കേസ് കൂടുന്നു; മാസ്ക് ധരിക്കാന്‍ നിർദേശം

Aswathi Kottiyoor
WordPress Image Lightbox