22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ‘അടിച്ച്’ ആഘോഷിച്ച് മലയാളി; ഓണക്കാലത്തെ മദ്യവിൽപ്പനയിൽ വീണ്ടും വർധന, കഴിഞ്ഞ വർഷത്തെ കണക്ക് മറികടന്നു
Uncategorized

‘അടിച്ച്’ ആഘോഷിച്ച് മലയാളി; ഓണക്കാലത്തെ മദ്യവിൽപ്പനയിൽ വീണ്ടും വർധന, കഴിഞ്ഞ വർഷത്തെ കണക്ക് മറികടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ഓണക്കാലത്തെ മദ്യവിൽപ്പനയിൽ വർധന. ഈ വർഷം 818. 21 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഈ മാസം ആറ് മുതൽ 17 വരെയുള്ള കണക്കാണിത്. കഴി‌ഞ്ഞ വർഷം ഓണക്കാലത്ത് 809. 25 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഉത്രാടം വരെയുള്ള 9 ദിവസം 701 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 715 കോടിയുടെ മദ്യം വിറ്റഴിച്ചിരുന്നു. എന്നാൽ തിരുവോണം കഴി‌ഞ്ഞുള്ള രണ്ട് ദിവസങ്ങളിൽ കൂടുതൽ മദ്യം വിറ്റഴിച്ച് മുൻവർഷത്തെ ആകെ വിൽപ്പന മറികടന്നു. ഉത്രാട നാളിൽ മദ്യ വിൽപ്പന മുൻവർഷത്തെക്കാൾ കൂടിയിരുന്നു. ഇത്തവണ 124 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷത്തെ ഉത്രാട ദിന വില്പന 120 കോടിയായിരുന്നു. തിരുവോണ ദിവസം ബെവ്കോ അവധിയായിരുന്നു.

Related posts

കായംകുളത്ത് വാഹനാപകടം, പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Aswathi Kottiyoor

തലശ്ശേരിയിൽ റോഡരികിൽ വിതറിയ സാധനം കണ്ട് നാട്ടുകാ‍ര്‍ക്ക് സംശയം, പൊലീസെത്തി കണ്ടത് 2 ലക്ഷത്തിന്റെ ‘മൊതല്’

Aswathi Kottiyoor

കണ്ണൂരും കോഴിക്കോടും സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്; വലഞ്ഞ് വിദ്യാർത്ഥികളും നാട്ടുകാരും

Aswathi Kottiyoor
WordPress Image Lightbox