22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • 35 അടി താഴ്ച്ച, ഒന്നര ആള്‍ പൊക്കം വെള്ളം; കിണറ്റിലേക്ക് അബദ്ധത്തിൽ പശുക്കുട്ടി വീണു, രക്ഷക്കെത്തി ഫയര്‍ഫോഴ്സ്
Uncategorized

35 അടി താഴ്ച്ച, ഒന്നര ആള്‍ പൊക്കം വെള്ളം; കിണറ്റിലേക്ക് അബദ്ധത്തിൽ പശുക്കുട്ടി വീണു, രക്ഷക്കെത്തി ഫയര്‍ഫോഴ്സ്

കോഴിക്കോട്: അബദ്ധത്തില്‍ കിണറില്‍ വീണ പശുക്കുട്ടിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിലെ തൃപ്പാങ്ങോട് മറ്റത്തില്‍ ഷാജുവിന്റെ വീട്ടിലെ പശുക്കുട്ടിയാണ് കിണറില്‍ വീണത്. ഇന്ന് വൈകുന്നേരം 6:30 ഓടെയാണ് ഷാജുവിന്റെ വീടിനോട് ചേര്‍ന്നുള്ള 35 അടി താഴ്ച്ചയും ഒന്നര ആള്‍ പൊക്കത്തില്‍ വെള്ളവുമുള്ള കിണറ്റില്‍ പശുക്കുട്ടി വീണത്. തുടര്‍ന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു.

നാദാപുരം സ്റ്റേഷന്‍ ഓഫീസര്‍ എസ് വരുണിന്റെ നേതൃത്വത്തില്‍ എത്തിയ ഉദ്യോഗസ്ഥര്‍ ഹോസ്, റോപ്പ് തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെ പരിക്കുകള്‍ ഏല്‍ക്കാതെ പശുക്കുട്ടിയെ പുറത്തെത്തിച്ചു. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ആദര്‍ശ് വികെ കിണറ്റിലിറങ്ങി. ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ സുജാത് കെഎസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ പ്രബീഷ് കുമാര്‍, സജീഷ് എം, അനൂപ് കെകെ, ജിഷ്ണു ആര്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ല; സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കും

Aswathi Kottiyoor

ഹേമ കമ്മിറ്റി റിപ്പോർട്ട്; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ, ‘ഡിജിപി എടുക്കുന്ന നടപടിയെക്കുറിച്ച് അറിയിക്കണം’

Aswathi Kottiyoor

സിപിഐ എം നേതാവ്‌ ഇ ഗോവിന്ദൻ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox