22.1 C
Iritty, IN
September 20, 2024
  • Home
  • Uncategorized
  • സ്കൂട്ടർ യാത്രക്കാരിയെ കാറിടിച്ച് കൊന്ന സംഭവത്തിൽ അജ്മലിനെയും ഡോ. ശ്രീക്കുട്ടിയെയും റിമാൻ‍ഡ് ചെയത് ജയിലിലടച്ചു
Uncategorized

സ്കൂട്ടർ യാത്രക്കാരിയെ കാറിടിച്ച് കൊന്ന സംഭവത്തിൽ അജ്മലിനെയും ഡോ. ശ്രീക്കുട്ടിയെയും റിമാൻ‍ഡ് ചെയത് ജയിലിലടച്ചു

കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കാർ കയറ്റി കൊലപ്പെടുത്തിയ കേസില്‍ പ്രതി അജ്മലിന്‍റെയും സുഹൃത്ത് ഡോക്ടർ ശ്രീക്കുട്ടിയുടേയും റിമാൻ‍ഡ് ചെയത് ജയിലിലടച്ചു. മനഃപൂര്‍വ്വമായ നരഹത്യക്കാണ് കേസ്. വാഹനം മുന്നോട്ട് എടുക്കരുതെന്ന് കേണപേക്ഷിച്ചിട്ടും കാറ് കയറ്റി ഇറക്കിയെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞു. കുഞ്ഞുമോളെ ഇടിച്ച ശേഷം അമിത വേഗതയിൽ കാർ മറ്റൊരു വാഹനത്തെ ഇടിക്കുന്നതിന്റെ ദൃശ്യങ്ങളും കിട്ടി

ഓണവും നബിദിനവും ഒക്കെയായി വീടിനടുത്തെ കടയിൽ സാധനങ്ങൾ വാങ്ങാനിറങ്ങിയതായിരുന്നു അടുത്ത ബന്ധുക്കളായ കുഞ്ഞിമോളും ഫൗസിയയും. സ്കൂട്ടറിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് അമിതവേഗത്തിലെത്തിയ കാറ് ഇരുവരേയും ഇടിച്ച് തെറിച്ചിപ്പത്. ഇടിയുടെ ആഘാതത്തിൽ ബോണറ്റിൽ തട്ടിത്തെറിച്ച് കാറിനടിയിലേക്ക് കുഞ്‍ഞുമോൾ വീണു. കാറ് മുന്നോട്ട് എടുക്കരുതേ എന്ന് കണ്ടുനിന്നവരെല്ലാം കേണ് പറഞ്ഞിട്ടും കേട്ടില്ല

പലരേയും ഇടിച്ച് തെറിപ്പിച്ചാണ് കാറ് മുന്നോട്ട് പാഞ്ഞത്. മറ്റൊരു കാറിനെ ഇടിച്ചിടുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. ഒരു യുവാവിന് ഗുരുതര പരിക്കുണ്ട്. പിന്നീട് ഏഴ് കിലോമീറ്റർ അപ്പുറം ഒരു മതിലിൽ ഇടിച്ചാണ് കാറ് നിന്നത്. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ഡോക്ടര്‍ ശ്രീക്കുട്ടിയെ നാട്ടുകാര്‍ പൊലീസിന് കൈമാറി. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് ഒളിവിൽ പോയ അജ്മലിനെ കൊല്ലം പതാരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.

Related posts

ബൾബുകളും, ട്യൂബുകളും പൊട്ടിത്തെറിച്ചു, ഒന്നര വയസുകാരന് പരുക്ക്’; വീട്ടിൽ അമിതമായ വൈദ്യുത പ്രവാഹമെന്ന് പരാതി

Aswathi Kottiyoor

മധുവിധുവും ബെല്ലി ഡാൻസും ആസ്വദിക്കുന്നതിന് പകരം വാ തുറക്കണം’; മുഖ്യമന്ത്രിക്കെതിരെ സ്വപ്ന

Aswathi Kottiyoor

പെരിഞ്ഞനത്ത് ലോറി ബൈക്കിലിടിച്ച് 48കാരന് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox