22.1 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • മിനി ബൈപ്പാസിൽ ബൈക്ക് കൈവരിയില്‍ ഇടിച്ചു മറിഞ്ഞു; ബിരുദ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം, സുഹൃത്ത് ചികിത്സയിൽ
Uncategorized

മിനി ബൈപ്പാസിൽ ബൈക്ക് കൈവരിയില്‍ ഇടിച്ചു മറിഞ്ഞു; ബിരുദ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം, സുഹൃത്ത് ചികിത്സയിൽ

കോഴിക്കോട്: എരഞ്ഞിപ്പാലം മിനി ബൈപ്പാസില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. എസ് എം സ്ട്രീറ്റ് മെട്രോ സ്റ്റോര്‍ ഉടമ പി അബ്ദുല്‍ സലീമിന്റെ മകന്‍ മലാപ്പറമ്പ് പാറമ്മല്‍ റോഡ് ‘സനാബില്‍’ കുറുവച്ചാലില്‍ റസല്‍ അബ്ദുള്ള(19) ആണ് മരിച്ചത്. ബെംഗളൂരുവിലെ ക്രിസ്റ്റു ജയന്തി കോളജില്‍ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. റസല്‍ അബ്ദുല്ലക്കൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് ഹരിനാരായണന്‍ ചികിത്സയിലാണ്. റസലിന്റെ മാതാവ്: കുറുവച്ചാലില്‍ പ്രസീന(സെര്‍വി). സഹോദരി: നൈല.

Related posts

‘അർധരാത്രി, വാണിയംപാറ നിർത്തുമോന്ന് ചോദിച്ചാ സ്വിഫ്റ്റിൽ കയറിയെ, ഇറക്കിയത് ദൂരെ വെളിച്ചമില്ലാത്തിടത്ത്’, പരാതി

Aswathi Kottiyoor

ഗതാഗത നിയന്ത്രണം നാളെ മുതൽ

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, വയനാട്ടിൽ പ്രത്യേക ജാഗ്രതാ നിർദേശം

Aswathi Kottiyoor
WordPress Image Lightbox