22.1 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • അഞ്ചുതെങ്ങിൽ കടലിൽ കുളിക്കാനിറങ്ങിയ 10 വയസുകാരൻ മരിച്ചു; 15കാരനായി തെരച്ചിൽ
Uncategorized

അഞ്ചുതെങ്ങിൽ കടലിൽ കുളിക്കാനിറങ്ങിയ 10 വയസുകാരൻ മരിച്ചു; 15കാരനായി തെരച്ചിൽ

കൊല്ലം: അഞ്ചുതെങ്ങിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് കുട്ടികളിൽ ഒരാൾ മരിച്ചതായി സ്ഥിരീകരണം. അഞ്ചുതെങ്ങ് പുത്തൻമണ്ണ് സ്വദേശി പത്ത് വയസുകാരനായ ജിയോ തോമസാണ് മരിച്ചത്. ഈ കുട്ടിക്കൊപ്പം കാണാതായ അഞ്ചുതെങ്ങ് സ്വദേശിയായ ആഷ്ലി ജോസിന് (15) വേണ്ടിയാണ് തെരച്ചിൽ നടത്തുന്നത്. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവമുണ്ടായത്. വലിയ പള്ളിക്ക് സമീപം കടലിൽ ഇറങ്ങിയതായിരുന്നു വിദ്യാർത്ഥികളുടെ അഞ്ചംഗസംഘം. പത്ത് വയസുകാരനെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അഞ്ചുതെങ്ങ് പൊലീസും കോസ്റ്റൽ പൊലീസും ഫയർഫോഴ്സും മത്സ്യത്തൊഴിലാളികളും സംയുക്തമായിട്ടാണ് തെരച്ചിൽ തുടരുന്നത്.

Related posts

സംസ്ഥാനത്തെ ഡോക്ടർമാർ നാളെ രാവിലെ മുതൽ 24 മണിക്കൂർ പണിമുടക്കും; മെഡിക്കൽ കോളേജ് ഒ.പികളും പ്രവർത്തിക്കില്ല

Aswathi Kottiyoor

പേഴ്സിനുള്ളിൽ പ്രത്യേകം അറകൾ; ഒരെണ്ണം 5000 രൂപ; ലക്ഷങ്ങൾ വിലയുള്ള 65 എൽഎസ്ഡി സ്റ്റാമ്പുമായി യുവാക്കൾ പിടിയിൽ

Aswathi Kottiyoor

കൊട്ടിയൂരിലേക്ക് വൻ ഭക്തജനപ്രവാഹം

Aswathi Kottiyoor
WordPress Image Lightbox