22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ടീം അംഗങ്ങളെ ഔദ്യോഗികമായി അവതരിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്! താരങ്ങള്‍ക്ക് ആവേശോജ്വല സ്വീകരണം
Uncategorized

ടീം അംഗങ്ങളെ ഔദ്യോഗികമായി അവതരിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്! താരങ്ങള്‍ക്ക് ആവേശോജ്വല സ്വീകരണം


കൊച്ചി: ഐഎസ്എല്‍ പതിനൊന്നാം സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ് ടീം അംഗങ്ങളെ ഔദ്യോഗികമായി അവതരിപ്പിച്ചു. കൊച്ചിയിലെത്തിയ താരങ്ങള്‍ക്ക് ആരാധകര്‍ വമ്പൻ സ്വീകരണമാണ് ഒരുക്കിയത്. പുതിയ പരിശീലകന്‍ മൈക്കിള്‍ സ്റ്റാറേയ്ക്ക് കീഴില്‍ മഞ്ഞപ്പട മികച്ച തുടക്കമാണ് ആഗ്രഹിക്കുന്നത്. പ്രീ സീസണ്‍ ഒരുക്കങ്ങള്‍ക്ക് ശേഷം കൊച്ചിയിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് ആരാധകര്‍ കാത്തുവച്ചത് ആവേശോജ്വല സ്വീകരണം. കേരളത്തനിമയില്‍ മുണ്ടുടുത്താണ് താരങ്ങളും പരിശീലകരുമെത്തിയത്.

ഇനിയുള്ള പോരാട്ട നാളുകളുടെ പ്രതീക്ഷആരാധകരുമായി പങ്കുവച്ചു. കൊച്ചി ലുലു മാളിലായിരുന്നു ചടങ്ങ്. ക്ലബ്ബിനോടുള്ള ആരാധകരുടെ അടങ്ങാത്ത ആവേശവും സ്‌നേഹവും നേരിട്ട് കാണുന്നത് സന്തോഷമെന്ന് കോച്ച് മൈക്കിള്‍ സ്‌ററാറേ. വരും ദിവസങ്ങളിലും ഈ ആവേശവും പിന്തുണയും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. തിരുവോണ നാളില്‍ കൊച്ചിയില്‍ പഞ്ചാബ് എഫ് സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യമത്സരം. ബ്ലാസ്റ്റേഴ്‌സിലെത്തിയ സ്പാനിഷ് താരം ജീസസ് ജിമെനെസ്, നോഹ സൗദൗയി എന്നിവരുടെ മുന്നേറ്റങ്ങളിലാണ് മഞ്ഞപ്പടയുടെ ഇത്തവണത്തെ പ്രധാന പ്രതീക്ഷ.

Related posts

മെഡിക്കൽ പിജി പ്രവേശനം; നീറ്റ് കട്ട് ഓഫ് പൂജ്യം തന്നെ;

Aswathi Kottiyoor

സംസ്ഥാനത്ത് അഞ്ചാംപനി പടരുന്നതായി റിപ്പോര്‍ട്ട്

Aswathi Kottiyoor

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ കേരളാ ഹൈക്കോടതി സ്വമേധയ കേസ് എടുത്തു.

Aswathi Kottiyoor
WordPress Image Lightbox