24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • നെടുമ്പാശേരിയിൽ വീണ്ടും യാത്രക്കാ‍ര്‍ക്ക് ‘പണികിട്ടി’,ഇന്നലെ പുറപ്പെടേണ്ടിയിരുന്ന വിമാനം ഇനിയും പുറപ്പെട്ടില്ല
Uncategorized

നെടുമ്പാശേരിയിൽ വീണ്ടും യാത്രക്കാ‍ര്‍ക്ക് ‘പണികിട്ടി’,ഇന്നലെ പുറപ്പെടേണ്ടിയിരുന്ന വിമാനം ഇനിയും പുറപ്പെട്ടില്ല

കൊച്ചി : നെടുമ്പാശേരിയിൽ വീണ്ടും യാത്രക്കാ‍ര്‍ക്ക് ദുരിതം. സ്‌പൈസ് ജെറ്റ് വിമാനം വൈകുന്നു. ഇന്നലെ രാത്രി 10.30 പുറപ്പെടേണ്ട കൊച്ചി-ദുബായ് വിമാനമാണ് വൈകുന്നത്. എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ യാത്രക്കാർ പ്രതിഷേധത്തിലാണ്. വിമാനം എപ്പോൾ പുറപ്പെടുമെന്ന് ഇതുവരെ മറുപടി ലഭിച്ചില്ലെന്ന് യാത്രക്കാർ ആരോപിച്ചു.

ഇന്നലെയും സമാനമായ രീതിയിൽ യാത്രക്കാരെ ദുരിതത്തിലാക്കി എയര്‍ ഇന്ത്യ വിമാനം അവസാന നിമിഷം റദ്ദാക്കിയിരുന്നു. കൊച്ചിയിൽ നിന്നും ലണ്ടനിലേക്കുളള എയര്‍ ഇന്ത്യ വിമാനമാണ് റദ്ദാക്കിയത്. സാങ്കേതിക പ്രശ്നം കാരണം വിമാനമെത്തിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം. വിമാനം റദ്ദാക്കിയതോടെ 250ഓളം യാത്രക്കാരാണ് വലഞ്ഞത്.

Related posts

ഗസ്സയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; മൊബൈൽ, ഇൻറർനെറ്റ് സംവിധാനങ്ങൾ തകര്‍ന്നു

Aswathi Kottiyoor

വിഴുങ്ങിയത് 50 മയക്കുമരുന്ന് കാപ്സ്യൂളുകള്‍; 6 കോടി രൂപയുടെ കൊക്കെയ്നുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയില്‍

Aswathi Kottiyoor

കേരള ബാങ്കിലെ പണയ സ്വർണ മോഷണം; മുൻ ഏരിയ മാനേജർ അറസ്റ്റിൽ; തട്ടിയെടുത്തത് 336 ​ഗ്രാം സ്വർണം

Aswathi Kottiyoor
WordPress Image Lightbox