22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഐഫോൺ, സ്മാർട്ട് വാച്ച്, സ്വർണം… ജോലിക്ക് വരുന്ന ദിവസമൊക്കെ ഓരോന്ന് കാണാതാവും; തന്ത്രപൂർവം കുടുക്കി വീട്ടുടമ
Uncategorized

ഐഫോൺ, സ്മാർട്ട് വാച്ച്, സ്വർണം… ജോലിക്ക് വരുന്ന ദിവസമൊക്കെ ഓരോന്ന് കാണാതാവും; തന്ത്രപൂർവം കുടുക്കി വീട്ടുടമ


കാസര്‍കോട്: കുമ്പളയില്‍ വീട്ടുജോലിക്കാരികളുടെ മോഷണം കൈയോടെ പൊക്കി വീട്ടുടമ. ഐ ഫോണും സ്വര്‍ണ്ണാഭരണവും മോഷ്ടിച്ച യുവതികളെയാണ് വീട്ടുകാര്‍ തടഞ്ഞ് വച്ച് കുമ്പള പൊലീസില്‍ ഏൽപിച്ചത്. കുമ്പള കയ്യാറില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശികളായ ബ്ലസി, ജാന്‍സി എന്നീ യുവതികളെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. കുബണൂര്‍ ബിസി റോഡിലെ റഹ്മത്ത് മന്‍സിലില്‍ നിന്ന് ഐ ഫോണ്‍, മുന്നേമുക്കാല്‍ പവര്‍ സ്വര്‍ണ്ണാഭരണം, സ്മാര്‍ട്ട് വാച്ച് എന്നിവ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.

വീടുകളില്‍ ആവശ്യാനുസരണം എത്തി ക്ലീനിംഗ് ജോലികള്‍ ചെയ്ത് കൊടുക്കുന്നവരാണ് യുവതികള്‍. ഒരു മാസം മുമ്പാണ് ഇരുവരും കുബണൂരിലെ സൈനുദ്ദീന്‍റെ വീട്ടില്‍ ആദ്യമായി ക്ലീനിംഗ് ജോലിക്ക് എത്തിയത്. അന്നാണ് അവിടെ നിന്ന് ഒരു ഐ ഫോൺ മോഷണം പോയത്. മറ്റെവിടെയങ്കിലും നഷ്ടപ്പെട്ടതാണെന്ന് കരുതി വീട്ടുകാർ പരാതി നല്‍കിയിരുന്നില്ല.

കഴിഞ്ഞ മാസം 24, 25 തീയതികളിലും ഇരുവരും വീണ്ടും വീട്ടുജോലിക്കെത്തി. അന്ന് കിടപ്പുമുറിയിലെ ബാഗില്‍ സൂക്ഷിച്ചിരുന്ന മൂന്നേമുക്കാൽ പവൻ സ്വര്‍ണ്ണാഭരണവും സ്മാര്‍ട്ട് വാച്ചും കാണാതായി. ജോലി കഴിഞ്ഞ് ഇവര്‍ തിരികെ പോയതിന് ശേഷമാണ് ഇക്കാര്യം വ്യക്തമായത്. ഇത്തവണ മോഷണം സംബന്ധിച്ച് സൈനുദ്ദീന്‍ പൊലീസില്‍ പരാതിയും നല്‍കി.

Related posts

വാഹനത്തിലുണ്ടായിരുന്നത് 21 പേർ, ക്രിക്കറ്റ് ടീം, ടൂർണമെന്റിനായുളള യാത്ര കലാശിച്ചത് അപകടത്തിൽ, 4 മരണം

Aswathi Kottiyoor

സമ്പാദ്യ പദ്ധതികളിൽ 21 ലക്ഷത്തിന്റെ ക്രമക്കേട്; പോസ്റ്റ്മാസ്റ്റർ അറസ്റ്റിൽ

Aswathi Kottiyoor

മലയാളികൾ ഓണത്തിരക്കിലേക്ക്; തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്, സ്പീക്കർ അത്തം നഗറിൽ പതാക ഉയർത്തും

Aswathi Kottiyoor
WordPress Image Lightbox