22.1 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • കായംകുളം നഗരസഭാ മുൻ ചെയർമാനും സിപിഐ നേതാവുമായ എം ആർ രാജശേഖരൻ അന്തരിച്ചു
Uncategorized

കായംകുളം നഗരസഭാ മുൻ ചെയർമാനും സിപിഐ നേതാവുമായ എം ആർ രാജശേഖരൻ അന്തരിച്ചു


കായംകുളം: സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ മുൻ അംഗവും കായംകുളം നഗരസഭാ മുൻ ചെയർമാനുമായിരുന്ന ചേരാവള്ളി മരുതനാട്ട് രാഗം വീട്ടിൽ പ്രൊഫ. എം ആർ രാജശേഖരൻ (85) അന്തരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം, കായംകുളം ഏരിയ സെക്രട്ടറി, ആലപ്പി സഹകരണ സ്‌പിന്നിങ്‌ മിൽ ചെയർമാൻ, കെസിടി പ്രസിഡന്റ്‌, കേരള കർഷകസംഘം, പുരോഗമന കലാസാഹിത്യ സംഘം നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

സിപിഐ എം കായംകുളം ഏരിയ കമ്മിറ്റി അംഗം, കായംകുളം സഹകരണസംഘം പ്രസിഡന്റ്‌, മധ്യകേരള വാണിജ്യ വ്യവസായ തൊഴിലാളി യൂണിയൻ (സിഐടിയു) പ്രസിഡന്റ്‌, കേരള കർഷകസംഘം ഏരിയ കമ്മിറ്റി അംഗം, കാർട്ടൂണിസ്‌റ്റ്‌ ശങ്കർ സ്‌മാരക ആർട്ട് ഗ്യാലറി ആൻഡ്‌ കാർട്ടൂൺ മ്യൂസിയം ഉപദേശകസമിതി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.

ശാസ്‌താംകോട്ട ഡിബി കോളേജിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായി വിരമിച്ച ശേഷം കായംകുളം ബാറിലെ അഭിഭാഷകനായിരുന്നു. ഭാര്യ: ഗിരിജ രാജശേഖരൻ (റിട്ട. അധ്യാപിക, പുള്ളിക്കണക്ക് എൻഎസ്എസ് ഹൈസ്‌കൂൾ) മക്കൾ: എം ആർ രാജ്മോഹൻ (ബിസിനസ്‌), എം ആർ ചന്ദ്രശേഖർ (ജർമനി). മരുമക്കൾ: മഞ്‌ജുകുമാരി (കോയമ്പത്തൂർ), രശ്‌മി (ജർമനി). കായംകുളം എംഎൽഎ ആയിരുന്ന അന്തരിച്ച അഡ്വ. എം ആർ ഗോപാലകൃഷ്‌ണൻ ജ്യേഷ്‌ഠ സഹോദരനാണ്‌.

Related posts

അധ്യാപക തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ തള്ളി ധനകാര്യ വകുപ്പ്

Aswathi Kottiyoor

ചോര ഭയമാണെന്ന് പറഞ്ഞ് എംബിബിഎസിന് പോയില്ല; വീടിന്റെ മുകള്‍നില ലാബാക്കി

Aswathi Kottiyoor

ചൈന യുദ്ധത്തിനൊരുങ്ങുന്നു; അമേരിക്കയുടെ നിലനില്‍പ്പിനു തന്നെ ഭീഷണി: നിക്കി ഹാലെ

Aswathi Kottiyoor
WordPress Image Lightbox