22.1 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • സഹകരണ ബാങ്കിലെ കോടികളുടെ വായ്പ തട്ടിപ്പ്; മുസ്ലീം ലീഗ് നേതാവിനും ഭാര്യക്കും മകനുമെതിരെ വിജിലന്‍സ് കേസ്
Uncategorized

സഹകരണ ബാങ്കിലെ കോടികളുടെ വായ്പ തട്ടിപ്പ്; മുസ്ലീം ലീഗ് നേതാവിനും ഭാര്യക്കും മകനുമെതിരെ വിജിലന്‍സ് കേസ്

മലപ്പുറം:സഹകരണ ബാങ്ക് വായ്പ തട്ടിപ്പിൽ മുസ്ലീം ലീഗ് നേതാവിനെതിരെ വിജിലൻസ് കേസ്. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇസ്മായിൽ മൂത്തേടത്തിനെതിരെയാണ് വിജിലൻസ് കേസെടുത്തത്. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭരണ സമിതി അംഗമായിരിക്കെ ഭരണ സ്വാധീനത്തില്‍ എടക്കര ശാഖയില്‍ നിന്ന് അനധികൃതമായി വായ്പയെടുത്തെന്നാണ് ഇസ്മായില്‍ മൂത്തേടത്തിനെതിരെയുള്ള പരാതി. ഇസ്മായില്‍ മൂത്തേടത്തിനു പുറമേ ഭാര്യ റംലത്ത്, മകൻ ആസിഫ് അലി എന്നിവരും കേസില്‍ പ്രതികളാണ്.

രണ്ടരക്കോടി രൂപ തിരിച്ചടക്കാതെ ബാങ്കിനെ വഞ്ചിച്ചെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.അനധികൃമായി ലോൺ അനുവദിച്ചു നല്‍കിയ എടക്കര ശാഖ മാനേജര്‍,ഡെപ്യൂട്ടി ജനറല്‍ മാനേജര്‍,ജനറല്‍ മാനേജര്‍ എന്നിവരും കേസില്‍ പ്രതികളാണ്. ഭൂമിയുടെ വില കൂട്ടിക്കാണിച്ച് ഭൂവിലയുടെ മൂല്യത്തെക്കാള്‍ വലിയ സംഖ്യ ലോണെടുത്തെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വിജിലൻസ് കണ്ടെത്തിയിട്ടുള്ളത്. ഓവര്‍ ഡ്രാഫ്റ്റ് ലോണിന് ഹാജരാക്കിയ കരാര്‍ വ്യാജമാണെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

Related posts

ഹെല്‍ത്തി കേരള ക്യാമ്പയിന്റെ ഭാഗമായി ഹോട്ടലുകളില്‍ പരിശോധന നടത്തി

Aswathi Kottiyoor

വന്യമൃഗ ശല്യത്തിനെതിരെ കേളകം പഞ്ചായത്ത് അടക്കാത്തോടിൽ ജനകീയ യോഗം നടത്തി

Aswathi Kottiyoor

തമിഴ്നാട്ടില്‍ ഡിഎംകെ -കോണ്‍ഗ്രസ് സീറ്റ് ധാരണയായി, കോണ്‍ഗ്രസ് മത്സരിക്കുന്നത് 9 സീറ്റുകളില്‍

Aswathi Kottiyoor
WordPress Image Lightbox