24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • കടലാര്‍ എസ്‌റ്റേറ്റില്‍ പുലിക്ക് മുമ്പില്‍പ്പെട്ട് തൊഴിലാളികള്‍, ആളുകളെ കണ്ട് ഓടി പുലിയും, മൂന്നാറിൽ പുലിശല്യം
Uncategorized

കടലാര്‍ എസ്‌റ്റേറ്റില്‍ പുലിക്ക് മുമ്പില്‍പ്പെട്ട് തൊഴിലാളികള്‍, ആളുകളെ കണ്ട് ഓടി പുലിയും, മൂന്നാറിൽ പുലിശല്യം

ഇടുക്കി: പുലി ഭീതി വിട്ടൊഴിയാതെ മൂന്നാർ കടലാർ എസ്റ്റേറ്റിലെ തൊഴിലാളികൾ. ഇന്നലെയും മൂന്നാര്‍ കടലാര്‍ എസ്‌റ്റേറ്റില്‍ തൊഴിലാളികൾ പുലിക്ക് മുമ്പില്‍പ്പെട്ടു. ജോലിക്കായി നടന്നു പോകവെയായിരുന്നു തൊഴിലാളികള്‍ പുലിയുടെ മുമ്പില്‍പ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് തൊഴിലാളികള്‍ ഭയന്നോടി. പ്രദേശത്ത് മുമ്പ് പല തവണ വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. മൂന്നാര്‍ കടലാര്‍ എസ്‌റ്റേറ്റിലെ ഫീല്‍ഡ് നമ്പര്‍ പത്തില്‍ ജോലിക്ക് പോയ തൊഴിലാളികളാണ് പുലിയുടെ മുമ്പില്‍പ്പെട്ടത്.

തൊട്ടുമുമ്പില്‍ പുലിയെ കണ്ടതോടെ ഭയന്ന് വിറച്ച തൊഴിലാളികള്‍ തിരിഞ്ഞോടി. അപ്രതീക്ഷിതമായി മനുഷ്യ സാന്നിധ്യമുണ്ടായതോടെ വിറളിപൂണ്ട പുലിയും സമീപത്തെ തേയിലക്കാട്ടിലേക്ക് ചാടി ഓടി മറയുകയായിരുന്നു. ഈ ഭാഗത്തും തൊഴിലാളികള്‍ തൊഴില്‍ എടുക്കുന്നുണ്ടായിരുന്നു. പുലി ഇറങ്ങിയതായുള്ള ബഹളം കേട്ടതോടെ ഇവരും ഭയചകിതരായി ഓടി സുരക്ഷിത സ്ഥലത്തേക്ക് മാറി. പ്രദേശത്ത് മുമ്പ് പല തവണ വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.

പത്തിലധികം പശുക്കള്‍ ഇവിടെ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പുലിയുടെ സാന്നിധ്യമുണ്ടായതോടെ തൊഴിലാളികള്‍ ആശങ്കയിലാണ്. അതിരാവിലെ തോട്ടങ്ങളില്‍ ജോലിക്കിറങ്ങുന്നവരാണ് തൊഴിലാളികള്‍. ഇനിയും തങ്ങള്‍ പുലിയുടെ മുമ്പില്‍ പെടുമോയെന്നാണ് ഇവരുടെ ആശങ്ക. പ്രദേശത്തെ വന്യജീവി സാന്നിധ്യം ഒഴിവാക്കാന്‍ നടപടി വേണമെന്നുമാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.

Related posts

കോഴിക്കോട് തിരുവമ്പാടിയിൽ പുള്ളിപ്പുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി

Aswathi Kottiyoor

ഗുരുവായൂരില്‍ ഭണ്ഡാര വരുമാനമായി ജനുവരിയില്‍ ലഭിച്ചത് ആറ് കോടിരൂപ; 2 കിലോ സ്വര്‍ണവും ലഭിച്ചു

Aswathi Kottiyoor

*തൃശൂരിൽ പിതാവ് മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സംഭവം; മരണം നാലായി*

Aswathi Kottiyoor
WordPress Image Lightbox