23.1 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • ഹെല്‍മറ്റ് ധരിച്ചതിന് നന്ദിയുണ്ട് ചേട്ടാ; സ്വന്തമായി എഴുതിയ പാട്ടുമായി ഗതാഗതം നിയന്ത്രിച്ച് 10 വയസ്സുകാരൻ
Uncategorized

ഹെല്‍മറ്റ് ധരിച്ചതിന് നന്ദിയുണ്ട് ചേട്ടാ; സ്വന്തമായി എഴുതിയ പാട്ടുമായി ഗതാഗതം നിയന്ത്രിച്ച് 10 വയസ്സുകാരൻ

കൃത്യമായ ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതിനാൽ ഓരോ ദിവസവും അപകടത്തിൽപ്പെടുന്നത് നിരവധി ആളുകളാണ്. ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്നും നിരന്തരമായ ഓർമ്മപ്പെടുത്തലുകൾ ഉണ്ടാകുമ്പോഴും അത് പാലിക്കുന്നതിൽ നാം പരാജയപ്പെട്ടു പോകുന്നത് ദൗർഭാഗ്യകരമാണ്. ഇപ്പോഴിതാ തന്‍റേതായ ശൈലിയിൽ ട്രാഫിക് ബോധവൽക്കരണം നടത്തി വാർത്തകളിൽ ഇടം പിടിക്കുകയാണ് ഒരു 10 വയസ്സുകാരൻ. ഇൻഡോറിൽ നിന്നുള്ള ആദിത്യ തിവാരിയാണ് ആ മിടുമിടുക്കന്‍.

ഇൻഡോർ സ്വദേശിയായ ആദിത്യ തിവാരി, ട്രാഫിക് നിയമങ്ങളെ കുറിച്ച് സ്വന്തമായി ഒരു പാട്ടെഴുതി. പിന്നെ അതിന് താളമിട്ട്, ട്രാഫിക് സിഗ്നലുകളില്‍ സിഗ്നല്‍ കാത്ത് കിടക്കുന്ന യാത്രക്കാര്‍ക്കിടിയില്‍ നിന്ന് പാടും. യാത്രക്കാരില്‍ ബോധവത്ക്കരണത്തിനായാണ് ആദിത്യ ഇങ്ങനെ ചെയ്യുന്നത്. ഇൻഡോറിലെ വിവിധ ട്രാഫിക് സിഗ്നലുകളിൽ തന്‍റെ ഗാനം ആലപിച്ചുകൊണ്ട് ബോധവൽക്കരണം നടത്തുന്ന ഈ പത്ത് വയസ്സുകാരനെ കുറിച്ച് വാർത്താ ഏജൻസിയായ എ എൻ ഐ യാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

Related posts

ഗാന്ധി കുടുംബത്തിന്റെ ബന്ധുവിന്റെ ഭൂമി തട്ടി അതീഖ്; സോണിയ ഇടപെട്ട് ‘പൊളിച്ചു’

Aswathi Kottiyoor

ലോക്‌സഭാ തെരഞ്ഞെടുപ്പ്: എൽഡിഎഫ് സ്ഥാനാർത്ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും

Aswathi Kottiyoor

ഗർഭിണി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവം; ഭര്‍ത്താവിനും ഭര്‍തൃമാതാവിനും തടവും പിഴയും

Aswathi Kottiyoor
WordPress Image Lightbox