26.7 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • ‘പ്രമുഖ നടനിൽ നിന്ന് ദുരനുഭവമുണ്ടായി, വെളിപ്പെടുത്തലുമായി തിലകന്‍റെ മകൾ; ‘പേര് വെളിപ്പെടുത്തും, ഉചിത സമയത്ത്’
Uncategorized

‘പ്രമുഖ നടനിൽ നിന്ന് ദുരനുഭവമുണ്ടായി, വെളിപ്പെടുത്തലുമായി തിലകന്‍റെ മകൾ; ‘പേര് വെളിപ്പെടുത്തും, ഉചിത സമയത്ത്’


തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനമയിൽ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടൻ തിലകന്റെ മകൾ സോണിയ തിലകൻ രംഗത്ത്. സിനിമയിൽ വലിയ സ്വാധീനം ഉള്ള പ്രമുഖ നടനിൽ നിന്നാണ് ദുരനുഭവം ഉണ്ടായത് എന്നും സോണിയ തിലകൻ വെളിപ്പെടുത്തു. ഇയാൾ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു. മോൾ എന്ന് വിളിച്ചാണ് റൂമിലേക്ക് വിളിച്ചതെന്നും ശേഷം മോശം അനുഭവമാണ് ഉണ്ടായതെന്നും സോണിയ തിലകൻ വെളിപ്പെടുത്തി.

ഇയാളുടെ പേര് വെളിപ്പെടുത്തുമെന്നും ഉചിതമായ സമയം വരട്ടെയന്നും സോണിയ വിവരിച്ചു. സംഘടനയിലെ പുഴുക്കുത്തുകൾക്കെതിരെ പറഞ്ഞതിന് അച്ഛനെ പുറത്താക്കി. അമ്മ എന്ന സംഘടന കോടാലി ആണെന്ന് അച്ഛൻ പറഞ്ഞിരുന്നുവെന്നും തന്‍റെ അനുഭവവും അതാണെന്നും സോണിയ വിവരിച്ചു.

Related posts

നല്ലനടപ്പ് കാട്ടി ജാമ്യം വാങ്ങി, വീണ്ടും പഴയ പോലെ കുറ്റകൃത്യങ്ങൾ തന്നെ; ഡിവൈഎഫ്ഐ നേതാവിനെ നാടുകടത്തി

Aswathi Kottiyoor

കോഴിക്കോട് ആനക്കൊമ്പ് കേസ്; പ്രതികളെ കുറിച്ചുള്ള സുപ്രധാന വിവരം അന്വേഷണ സംഘത്തിന്

Aswathi Kottiyoor

വരുന്നൂ വീണ്ടും അതിശക്തമായ മഴ: കേരള തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടു; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox