31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഇടുക്കിയിൽ ചെക്ക്ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് കയത്തിൽ മുങ്ങി, ദാരുണാന്ത്യം
Uncategorized

ഇടുക്കിയിൽ ചെക്ക്ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് കയത്തിൽ മുങ്ങി, ദാരുണാന്ത്യം


ഇടുക്കി: വണ്ടന്‍മേട് ചെക്ക്ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അണക്കര ചെല്ലാര്‍കോവില്‍ കോണോത്തറ ജോണ്‍സണിന്റെ മകന്‍ ക്രിസ്റ്റിന്‍ തോമസ് (23) ആണ് മരിച്ചത്. വണ്ടന്‍മേട് പുളിയന്‍മല ഹേമക്കടവിനു സമീപം തോട്ടില്‍ നിര്‍മിച്ചിരിക്കുന്ന ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ ജസ്റ്റില്‍ കയത്തില്‍ അകപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു അപകടം. നാട്ടുകാരും കട്ടപ്പനയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ക്രിസ്റ്റിന്‍ തോമസിന്‍റെ മൃതദേഹം പുറത്തെടുത്തത്. പുറ്റടി ഗവ.ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Related posts

സിദ്ധാർത്ഥന്റെ മരണം: 60 ദിവസമായി ജയിലിൽ, ഏത് ഉപാധിയും അനുസരിക്കാം, ജാമ്യം അനുവദിക്കണം; പ്രതികൾ ഹൈക്കോടതിയിൽ

Aswathi Kottiyoor

കോളിത്തട്ട് ഗവൺമെന്റ് എൽ പി സ്കൂളിൽ നാഗസാക്കി ദിനാചരണം നടത്തി

Aswathi Kottiyoor

’25 ഡപ്പികളിൽ മാരക ഐറ്റം, സ്കൂട്ടറിൽ കറങ്ങി ആവശ്യക്കാരിലെത്തിക്കും’; ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox