24.4 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • ഓണാവധിക്ക് ബന്ധുവീട്ടിലെത്തി, കനാലിൽ കാൽ വഴുതി വീണ് 12 കാരന് ദാരുണാന്ത്യം, ഒരാള്‍ക്കായി തെരച്ചിൽ
Uncategorized

ഓണാവധിക്ക് ബന്ധുവീട്ടിലെത്തി, കനാലിൽ കാൽ വഴുതി വീണ് 12 കാരന് ദാരുണാന്ത്യം, ഒരാള്‍ക്കായി തെരച്ചിൽ


ഇടുക്കി: ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാർ ടണലിൽ കാൽ വഴുതി വീണ് രണ്ട് കുട്ടികളെ കാണാതായി. ഒരാളുടെ മൃതദേഹം കണ്ടെത്തി. രണ്ടാമത്തെ കുട്ടിക്കായി തെരച്ചിൽ തുടരുന്നു. ഇരട്ടയാർ ചേലക്കൽ കവലയിൽ ബന്ധുവീട്ടിലെത്തിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.

കായംകുളം സ്വദേശി മൈലാടുംപാറ വീട്ടിൽ 12 വയസ്സുള്ള അമ്പാടിയെന്ന് വിളിക്കുന്ന അതുൽ ആണ് മരിച്ചത്. ഉപ്പുതറ സ്വദേശിയായ ഉപ്പുതറ സ്വദേശിയായ പന്ത്രണ്ട് വയസ്സുള്ള അപ്പു എന്നു വിളിക്കുന്ന കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്. ഇരട്ടയാർ ചേലക്കൽകവല മയിലാടുംപാറ രവിയുടെ വീട്ടിൽ എത്തിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. രവിയുടെ മകൾ രജിതയുടെ മകനാണ് മരിച്ച അമ്പാടി. രവിയുടെ മകൻ രതീഷിൻ്റെ മകൻ അപ്പുവിനെയാണ് കാണാതായത്. കുട്ടികൾ ഓണാവധിക്ക് മുത്തച്ഛൻ്റെ വീട്ടിലെത്തിയതായിരുന്നു.

Related posts

ഗാന്ധി പ്രതിമയെ വണങ്ങി രാഹുലിന്റെ തിരിച്ചു വരവ്; ആഘോഷമാക്കി ‘ഇന്ത്യ’ സഖ്യം

Aswathi Kottiyoor

മൂന്നാറില്‍ 12വയസ്സുകാരിയെ കാട്ടിലേക്ക് കൂട്ടികൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കി, പൊലീസ് അന്വേഷണം

Aswathi Kottiyoor

ചരക്കുവണ്ടിയിലേക്ക് പാഞ്ഞ് കയറി പാസഞ്ചര്‍ ട്രെയിന്‍, പാകിസ്ഥാനിൽ 31 പേർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox